ജില്ലാ പൊലീസ് മേധാവിമാരെ കൂട്ടത്തോടെ സ്ഥലംമാറ്റി.

0

സംസ്ഥാനത്ത് പൊലീസ് വന്‍ അഴിച്ചുപണി. ജില്ലാ പൊലീസ് മേധാവിമാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. അശോക് യാദവിനെ പുതിയ ഇന്റലിജന്‍സ് ഐജിയായി നിയമിച്ചിട്ടുണ്ട്.
യതീഷ് ചന്ദ്ര, അരുള്‍ ബി.കൃഷ്ണ, ദേബേഷ് കുമാര്‍ ബെഹ്‌റ, ഡോ. ശ്രിനിവാസ്, രാഹുല്‍ ആര്‍ നായര്‍, പ്രതീഷ് കുമാര്‍, ആര്‍.നിശാന്തിനി എന്നിവര്‍ക്കാണ് സ്ഥാനമാറ്റം.

യതീഷ് ചന്ദ്ര തൃശൂരിലും അരുള്‍ ബി.കൃഷ്ണ കൊല്ലത്തും കമ്മിഷണര്‍മാരാകും. ദേബേഷ് കുമാര്‍ ബെഹ്‌റയാണു പാലക്കാട് എസ്പി ഡോ. ശ്രിനിവാസ് കാസര്‍കോട് എസ് പിയാകും.

മറ്റു മാറ്റങ്ങള്‍ രാഹുല്‍ ആര്‍.നായര്‍ (എറണാകുളം റൂറല്‍), പ്രതീഷ് കുമാര്‍ (മലപ്പുറം), ആര്‍.നിശാന്തിനി (ഹെഡ് ക്വാട്ടേഴ്‌സ്), എം കെ പുഷ്‌കരന്‍ (തൃശൂര്‍ റൂറല്‍), ആര്‍ ആദിത്യ ( തിരുവനന്തപുരം ഡിസിപി), ഹിമേന്ദ്രനാഥ് ( കൊച്ചി ഡിസിപി).

You might also like

-