ജിഎസ്എല്‍വി F 08 ഇന്ന് വിക്ഷേപിക്കും

0

ജി സാറ്റ് 6 പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി നല്‍കാനാണ് ,F 08 ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുക.

270 കോടിരൂപയാണ് പദ്ധതിയുടെ ചെലവ്.

ശ്രീഹരിക്കോട്ട: ജിഎസ്എല്‍വി F 08 ഉപഗ്രഹത്തെ ഇന്ന് ഭ്രമണപഥത്തിലെത്തിക്കു. വൈകുന്നേരം 4.56 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില നിന്നാണ് വിക്ഷേപണം.

2015 ല്‍ വിക്ഷേപിച്ച ജി സാറ്റ് സിക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി നല്‍കാനാണ് , ജി സാറ്റ് സിക്‌സ് എയിലൂടെ ഐസ്ആര്‍ഒ ശ്രമിക്കുന്നത്. എസ് ബാന്‍ഡ് ടെക്‌നോളജി ഉപയോഗപ്പെടുത്തി വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ കൃത്യതയും വേഗതയും 6 എക്ക് സാധിക്കും. സാറ്റലൈറ്റ് ഫോണുകള്‍ക്കും 4 ജി സാങ്കേതികതക്കും ഏറെ സഹായകമാകുന്നതാണ് ജി സാറ്റ് 6 എ.

6 മീറ്റര്‍ വ്യാസമുള്ള കുട പോലെയുള്ള ആന്റിനയാണ് ഉപഗ്രഹത്തിന്റെ മറ്റൊരു പ്രത്യേകത. ഗ്രൗണ്ട് ടെര്‍മിനലുമായി ബന്ധം പുലര്‍ത്താന്‍ വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ് ഇത്. 2 ടണ്‍ ആണ് ജി എസാറ്റ് 6 എയുടെ ഭാരം. ചന്ദ്രയാന്‍ 2 ന് മുന്നോടിയായി ജിഎസ്എല്‍വി ഉപയോഗിച്ച് നടത്തുന്ന പരീക്ഷണം കൂടിയാണ് ഈ വിക്ഷേപണം. ജിഎസ്എല്‍വിഎഫ് 08 ല്‍ നിലവിലെ സാങ്കേതികവിദ്യകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് ഐഎസ്ആര്‍ഒ. ശക്തിയേറിയ വികാസ് എന്‍ജിനാണ് ജിഎസ്എല്‍വി ഫ് 08 ന്റെ പ്രധാന പ്രത്യേകത.അധിക ഭാരം വഹിച്ചുകൊണ്ട് കുതിച്ചുയരാന്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് സാധിക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് സാങ്കേതികവിദ്യ എഫ് 8 ലൂടെ ഒരിക്കല്‍ കൂടി പരീക്ഷിക്കപ്പെടുകയാണ്. ഇലക്ട്രോ ഹൈഡ്രോളിക് സംവിധാനത്തിന് പകരം ഇലക്ട്രോ മെക്കാനിക്കല്‍ സാങ്കേതികതയും പരീക്ഷിക്കപ്പെടും. വിക്ഷേപിച്ച് 17 മിനിറ്റും 46.50 സെക്കന്റും കൊണ്ട് ജി എസ് എല്‍ വി എഫ് 08 , ജി സാറ്റ് 6 എയെ ബഹിരാകാശത്ത് എത്തിക്കും. 270 കോടിരൂപയാണ് പദ്ധതിയുടെ ചെലവ്.

You might also like

-