ജാമ്യത്തിൽ ഇളവ് മദനികേരളത്തിൽ

0

ബംഗളൂരു :ബംഗളൂരു സ്‌ഫോടന കേസില്‍ ജയില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി നാളെ കേരളത്തിലെത്തും.മഅദനിക്ക് മേയ് മൂന്നു മുതല്‍ 11 വരെ കേരളത്തില്‍ തങ്ങാം. എന്‍ഐഎ പ്രത്യേക കോടതിയാണ് മദനിയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. അര്‍ബുദ രോഗിയായ മാതാവിനെ കാണാന്‍ വേണ്ടിയാണ് ജാമ്യം അനുവദിച്ചത്.

കോടതി ഉത്തരവിന്റെ പകര്‍പ്പ് ഇതുവരെ മദനി കൈപ്പറ്റിയിട്ടില്ല. ഇത് സ്വീകരിച്ചതിനുശേഷം പോലീസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതെല്ലാം പൂര്‍ത്തിയാക്കിയതിനുശേഷം കേരളത്തിലേയ്ക്ക് യാത്രതിരിക്കുമെന്നാണ് മദനി വ്യക്തമാക്കിയത്.

You might also like

-