ജയസൂര്യയുടെ കൈയ്യേറ്റം പൊളിച്ചു നീക്കി

0

നടന്‍ ജയസൂര്യ ചിലവന്നൂര്‍ കായലില്‍ കൈയ്യേറിയ ഭാഗങ്ങള്‍ കോര്‍പ്പറേഷന്‍ പൊളിച്ചു നീക്കി.

 കൈയ്യേറ്റം പൊളിച്ചു നീക്കുന്നതിന് എതിരെ ജയസൂര്യ നല്‍കിയ ഹര്‍ജി തള്ളിയതോടെയാണ് കോര്‍പ്പറേഷന്‍ നടപടിയെടുത്തത്. ജയസൂര്യയുടെ കായല്‍കൈയേറ്റം ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ ഗിരീഷ്ബാബുവാണ് ഹര്‍ജി നല്‍കിയത്.

ജയസൂര്യയുടെ വീടിന്റെ പിന്നിലുള്ള കായലിലൂടെ ബോട്ട് അടുപ്പിക്കുന്നതിനായാണ് കൈയ്യേറ്റം നടത്തിയിരുന്നത്. ബോട്ട് അടുപ്പിക്കാനായി കെട്ടിയുയര്‍ത്തിയ കോണ്‍ക്രീറ്റ് ഭാഗങ്ങളാണ് പൊളിച്ചത്. ഒന്നരവര്‍ഷം മുമ്പാണ് കൈയ്യേറ്റം ശ്രദ്ധയില്‍പെട്ടത്.

You might also like

-