ജമ്മുവിൽ സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടി ഭീകരൻ കൊല്ലപ്പെട്ടു

0

ശ്രീനഗര്‍: ജമ്മു-കശ്‍മീരിലെ ബന്ദിപ്പോരയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റമുട്ടല്‍. ഹജിന്‍ ഏരിയയിലെ ശകുര്‍ദിന്‍ ഗ്രാമത്തില്‍ ആയുധധാരികളായ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന പ്രദേശം വളഞ്ഞ് തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഇതിനിടെ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കാന്‍ തുടങ്ങിയതോടെ തെരച്ചില്‍ പ്രക്രിയ ഏറ്റുമുട്ടലായി മാറി. സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. മറ്റ് പരിക്കുകളോ മരണങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സൈന്ന്യം ഈമേഖലയിൽ തെരച്ചിൽ ശക്തമാക്കിയിരിക്കുയാണ് .

You might also like

-