ജന്മനാട്ടിലേക്ക് മടങ്ങി മലാല; പാക്കിസ്താനിലേക്ക് എത്തുന്നത് ആറു വര്‍ഷങ്ങള്‍ക്ക് ശേഷം

0

നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായ് പാക്കിസ്ഥാനിലേക്ക് മടങ്ങി. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രചരണം നടത്തിയതിന് 2012ല്‍ താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായ മലാല 6 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകുന്നത്.

പാക്കിസ്ഥാനില്‍ എത്തുന്ന മലാല പ്രധാനമന്ത്രി ഷാഹിദ് ഖകാന്‍ അബ്ബാസിയുമായി കൂടിക്കാഴ്ച്ച നടത്തിയേക്കും.സുരക്ഷ പ്രശ്‌നങ്ങള്‍ കാരണം സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

മലാലയും മാതാപിതാക്കളും ഇസ്ലാമാബാദിലെ ബേനസീര്‍ ഭൂട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയതിന്റെ ദൃശ്യങ്ങള്‍ ഒരു പാക് മാധ്യമത്തില്‍ വന്നതിരുന്നു. സന്ദര്‍ശനം നാലു ദിവസം നീണ്ടേക്കാമെന്നാണ് സൂചന.

You might also like

-