ജനസഹസ്രങ്ങളെ സാക്ഷിയാക്കി നായനാർ അക്കാദമി നാടിന്‌ സമർപ്പിച്ചു

0


കണ്ണൂർ : നായനാര്‍ അക്കാദമി  ഇന്ന് നാടിന് സമര്‍പ്പിച്ചു. വൈകീട്ട് 4 മണിക്ക് ബര്‍ണശ്ശേരിയിലെ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സ. സീതാറാം യെച്ചൂരിയാണ് ഈ ചരിത്ര സ്മാരകം നാടിന് സമര്‍പ്പിച്ചത്‌. മ്യുസിയം കെട്ടിട ഉദ്ഘാടനം പി.ബി അംഗവും മുഖ്യമന്ത്രിയുമായ സ. പിണറായി  നിർവഹിച്ചു. ചടങ്ങിൽ പാർട്ടി സംസ്ഥാന സെക്രട്ടറി സ. കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷനായി.മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, സി.പി.ഐ.എം കേന്ദ്ര-സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, എം.എൽ.എമാർ, നായനാറുടെ പത്നി സ.ശാരദ ടീച്ചർ ഉൾപ്പടെ നിരവധിപ്പേർ പങ്കെടുത്തു.

പ്രകൃതിയോടിണങ്ങി നിന്നുള്ള  നിര്‍മ്മാണ രീതിയാണ് അക്കാദമിയുടെ മറ്റൊരു പ്രത്യേകത. അറബിക്കടലിനോട് ചേർന്ന് കേരളത്തിന്റെ തനത് ശില്പകലയിൽ പടുത്തുയർത്തിയ അക്കാദമി ആരെയും ആകർഷിക്കുന്ന രീതിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.  ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നിലനിർത്തിയിരുന്ന മാവ് മറ്റൊരു ചാരുതയാണ്.

You might also like

-