ജനറൽ സെക്രട്ടറിയെ പുതിയ കേന്ദ്ര കമ്മറ്റി തീരുമാനിക്കും: കാരാട്ട്

0

ഹൈദ്രബാദ് : സീതാറാം യെച്ചൂരി പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുമോയെന്ന കാര്യം തീരുമാനിക്കുക പുതിയ കേന്ദ്ര കമ്മറ്റിയായിരിക്കുമെന്ന് പ്രകാശ് കാരാട്ട്. ന്യൂനപക്ഷ രേഖ അവതരിപ്പിച്ചതിന്‍റെ പേരിൽ പദവി നൽകരുതെന്ന നിലപാട് സിപിഎമ്മിനില്ല. പാർട്ടി പിളരണമെന്ന് ആഗ്രഹിക്കുന്നവർ നിരാശപ്പെടുമെന്നും കാരാട്ട് പറഞ്ഞു.

സിപിഎമ്മിൽ ഭൂരിപക്ഷ – ന്യൂനപക്ഷ അഭിപ്രായങ്ങൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഭൂരിപക്ഷ അഭിപ്രായം അംഗീകരിക്കപ്പെടും. രാഷ്ട്രീയ പ്രമേയത്തെ ചൊല്ലി പാർട്ടിയിലുണ്ടായ തർക്കം പിളർപ്പിലേക്ക് പോകുമെന്ന് കരുതുന്നവർ നിരാശരാവേണ്ടി വരുമെന്നും കാരാട്ട് വ്യക്തമാക്കി.

You might also like

-