ജനക്കൂട്ടത്തിന് നടുവിൽ ഭാര്യയെ ചുട്ടുകൊന്ന ഭർത്താവ് പിടിയിൽ

0

തൃശ്ശൂര്‍: തൃശ്ശൂര്‍ ചെങ്ങാലൂരില്‍ ആൾക്കൂട്ടം നോക്കിനിൽക്കേ യുവതിയെ ചുട്ടുകൊന്ന സംഭവത്തില്‍ ഭര്‍ത്താവ് വിരാജു പിടിയില്‍. വിരാജുവിനെ പിടികൂടിയത് മുംബൈയില്‍ വച്ച് .ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു വിരാജു. പുതുക്കാട് എസ്ഐയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്.

തൃശൂർ വെള്ളിക്കുളങ്ങരയിൽ ദളിത് യുവതി ജീത്തുവാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ഭര്‍ത്താവും ജീത്തുവും മാസങ്ങളായി പിരിഞ്ഞു ജീവിച്ചു വരികയായിരുന്നു. കുടുംബശ്രീ യോഗത്തിന് ശേഷം പുറത്തുവരുന്ന സമയത്തായിരുന്നു ആക്രമണം. നേരത്തെ തന്നെ ഭര്‍ത്താവിനെ പേടിച്ച് അച്ഛനൊപ്പമായിരുന്നു ജീതു എത്തിയത്. ഇത് തിരിച്ചറിഞ്ഞ ഭര്‍ത്താവ് വിരാജു ജീതു യോഗം കഴിഞ്ഞ് ഇറങ്ങുന്നതു വരെ ഒളിച്ചിരുന്നു. യോഗം കഴിഞ്ഞ 20ലധികം അംഗങ്ങളോടൊപ്പം പുറത്തേക്ക് വന്ന ജീതുവിന് നേരെ പാഞ്ഞടുത്ത വിരാജിനെ തടയാന്‍ അച്ഛന്‍ ശ്രമിച്ചു. എന്നാല്‍ അച്ഛനെ തള്ളിമാറ്റിയ വിരാജു ജീത്തുവിന്‍റെ ശരീരത്തിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തി അതിവേഗം ആളിപ്പടര്‍ന്ന തീയണയ്ക്കാന്‍ ആര്‍ക്കും സാധിച്ചില്ല.

ജീത്തുവിന്‍റെ പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ജീതു ആക്രമിക്കപ്പെടുമ്പോള്‍ എല്ലാവരും നോക്കിനിന്നെന്ന് അച്ഛന്‍ ജനാര്‍ദ്ദനന്‍ . അലറിവിളിച്ചിട്ടും ആരും രക്ഷിക്കാനെത്തിയില്ലെന്നും ജീതുവിന്‍റെ അച്ഛന്‍ പ്രതികരിച്ചു.

You might also like

-