ചോദ്യപ്പേപ്പര്‍ ചോര്‍ച്ച മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയില്‍

0

ഡല്‍ഹി: സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയില്‍. കോച്ചിങ് സെന്റര്‍ നടത്തിപ്പുകാരനായ വിക്കിയാണ് അറസ്റ്റിലായത്. കണക്കും ഇക്കണോമിക്‌സും ഇയാള്‍ ഇവിടെ പഠിപ്പിച്ചിരുന്നു.ഇയാള്‍ ചോര്‍ത്തിയ ചോദ്യങ്ങളുടെ ഉത്തരങ്ങളടങ്ങിയ കയ്യെഴുത്തു പ്രതി 10000 മുതല്‍ 15000 രൂപക്ക് വരെ വിറ്റിരുന്നുവെന്ന് പോലീസ് കണ്ടെത്തി. കൂടുതല്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രത്തിന്റെയും പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. ഇതേ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയിരുന്നു.

You might also like

-