ചോക്ലേറ്റ് നൽകിയ വൃദ്ധയെ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമെന്ന് ആരോപിച്ച്‌ നാട്ടുകാർ തല്ലിക്കൊന്നു.

0

ചെന്നൈ: ചോക്ലേറ്റ് നൽകിയ വൃദ്ധയെ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമെന്ന് ആരോപിച്ച്‌ നാട്ടുകാർ തല്ലിക്കൊന്നു. തമിഴ്നാട്ടിലെ തിരുവണ്ണാമലയിലാണ് സംഭവം. മലേഷ്യയിൽ നിന്നും കുടുംബ ക്ഷേത്രം സന്ദർശിക്കാനെത്തിയതായിരുന്നു കൊല്ലപ്പെട്ട വൃദ്ധയും കുടുംബവും. സംഭവത്തിൽ കുറ്റക്കാരായ ഇരുപത്തി മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ രാവിലെ 10.30ഓടെ വഴിയരികില്‍ കളിക്കുകയായിരുന്ന രണ്ട് കുട്ടികള്‍ക്ക് സംഘം ചോക്ലേറ്റ് നല്‍കി. എന്നാല്‍ ഇത് കണ്ട് സംശയം തോന്നിയ ചില ഗ്രാമീണര്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമെന്ന് ആരോപിച്ച്‌ ഇവരെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നും സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വഴി മധ്യേ വീണ്ടും നാട്ടുകാരുടെ ആക്രമണമുണ്ടായി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വൃദ്ധയെയും സംഘത്തെയും ആശുപത്രിയിലെത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് വൃദ്ധ മരിക്കുന്നത്.

You might also like

-