ചൈന തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ കടലിൽ പരീക്ഷണ ദൗത്യം തുടങ്ങി.

0

ബെയ്ജിംഗ്: ചൈന തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ കടലിൽ പരീക്ഷണ ദൗത്യം തുടങ്ങി. ലിയോനിംഗ് പ്രവിശ്യയിലെ ഡാലിയാൻ കപ്പൽ നിർമാണശാലയിൽനിന്ന് നിരവധി ബോട്ടുകളുടെ സഹായത്തോടെയാണ് 50,000 മെട്രിക് ടണ്‍ ഭാരമുള്ള കപ്പൽ കടലിലേക്കിറക്കിയത്.

ചൈനയുടെ രണ്ടാമത്തെ വിമാനവാഹിനി കപ്പലാണിത്. 2020ൽ കപ്പൽ സൈന്യത്തിന്‍റെ ഭാഗമാകും. തർക്കമുള്ള സമുദ്രമേഖലകളിൽ നാവികസാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചൈനയുടെ പുതിയ നീക്കം.

You might also like

-