ചെങ്ങന്നൂർ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന്‍റെ നാമനിർദ്ദേശ പത്രികയ്ക്കെതിരെ പരാതി

0

ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന്‍റെ നാമനിർദ്ദേശ പത്രികയ്ക്കെതിരെ പരാതി. സ്വത്ത് വിവരങ്ങൾ കുറച്ച് കാട്ടിയെന്നാണ് ആരോപണം . സ്വതന്ത്ര സ്ഥാനാർത്ഥി എ കെ ഷാജിയാണ് പരാതി നൽകിയത്.

സംഘടനയുടെയും പാർട്ടിയുടെയും മറവിലാണ് സ്വത്തുവകകൾ വാങ്ങിച്ചു കൂട്ടിയത്. ചെങ്ങന്നൂർ മണ്ഡലത്തിലെ വെൺമണി പഞ്ചായത്തിൽ മാത്രം പത്തു സ്ഥലങ്ങളാണ് സ്ഥാനാർത്ഥിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും കൂടി പേരിലുള്ളതെന്നും പരാതിയിൽ ആരോപിക്കുന്നു.

സത്യവാങ്മൂലത്തിൽ സ്വത്തു വിവരങ്ങൾ മറച്ചു വെക്കുന്നത് ഐപിസി 179 വകുപ്പ് പ്രകാരം രണ്ടു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതും തെരഞ്ഞെടുപ്പിൽ അയോഗ്യനാക്കാൻ സാധിക്കുന്നതുമായ കുറ്റകൃത്യമാണ്.

You might also like

-