ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്; പ്രചാരണ പ്രവർത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ച് യുഡിഎഫ്

0

ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ച് യുഡിഎഫ്. ഇടതുമുന്നണിയുടെ കൺവെൻഷന് പിന്നാലെ യുഡിഎഫും തെരഞ്ഞെടുപ്പ് കൺവെൻഷന് തുടക്കമിട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ മദ്യമൊഴുകുമെന്ന് ചെന്നിത്തല പറഞ്ഞു. ചെങ്ങന്നൂരിൽ യുഡിഎഫ് വിജയിച്ചാൽ ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള വിധിയെഴുത്താകും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഫലമെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിൽ ജനങ്ങളെ മറന്നുള്ള ഭരണമാണ് നടക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.

ജനങ്ങൾക്ക് അരി നൽകാതെ മദ്യം നൽകുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ചെങ്ങന്നൂർ തേരകത്ത് മൈതാനിയിൽ നടന്ന കൺവൻഷനിൽ യുഡിഎഫ് കൺവീനർ പിപി തങ്കച്ചൻ, കെപിസിസി പ്രസിഡന്റ് എംഎംഹസ്സൻ, വിഎംസുധീരൻ, യുഡിഎഫ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി , സിപി ജോൺ, ഷിബു ബേബിജോൺ, ജോണി നെല്ലൂർ, സ്ഥാനാർത്ഥി ഡി.വിജയകുമാർ തുടങ്ങിയവരും പങ്കെടുത്തു.

You might also like

-