ചെങ്ങന്നൂർ ഇളക്കിമറിച്ച് വി എസ് തെരഞ്ഞടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തൽ

0

ചെങ്ങന്നൂർ:  ഇടത് പ്രവർത്തകരിൽ ആവേശം വിതറി ചെങ്ങന്നൂരിൽ വി.എസ് അച്യുതാനന്ദൻ പ്രചാരണത്തിനെത്തി. തെക്കേ ഇന്ത്യയിലേക്ക് കടക്കാനുള്ള ബിജെപിയുടെ ശ്രമം മലർപ്പൊടിക്കാരന്റെ സ്വപ്നമാണെന്ന് വി.എസ് പറഞ്ഞു. പ്രചാരണം അവസാന ഘട്ടത്തിലേക്ക് എത്തിയതോടെ കൂടുതൽ നേതാക്കൾ മണ്ഡലത്തിലേക്ക് എത്തിയിട്ടുണ്ട് .

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ ക്രൗഡ് പുള്ളർ താൻ തന്നെയാണെന്ന് തെളിയിക്കുന്നതായിരിന്നു വിഎസിനെ കേൾക്കാനെത്തിയ ജനക്കൂട്ടം. പതിവ് പോലെ എതിരാളികളെ പരിഹസിച്ച് നീട്ടിയും കുറിക്കിയുള്ള പ്രസംഗം. ഇടത് മതേതര കക്ഷികൾ ഒന്നിച്ച് നിന്നാൽ ബിജെപിയെ ഭരണത്തിൽ നിന്ന് മാറ്റി നിർത്താം എന്നതിന്റെ തെളിവാണ് കർണ്ണാടകയിൽ കണ്ടതെന്ന് വി എസ് പറഞ്ഞു.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. ചെങ്ങന്നൂരിൽ കെ.എം. മാണി പിന്തുണച്ചില്ലെങ്കിലും എൽഡിഎഫ് ജയിക്കുമെന്നും വി.എസ് മാധ്യമങ്ങളോട് പറഞ്ഞു.

എൽഡിഎഫ് ഭരണം നല്ലതാണെന്ന അഭിപ്രായക്കാരാണ് ചെങ്ങന്നൂരുകാർ. മികച്ച ഭൂരിപക്ഷത്തിൽ സജി ചെറിയാൻ വിജയിക്കുമെന്നും വി.എസ് കൂട്ടിച്ചേർത്തു. അതേസമയം, മാഹി കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് വി.എസ് പ്രതികരിച്ചില്ല.

You might also like

-