ചെങ്ങന്നൂരിൽ ഇടത്തോട്ട് “.ബി ജെ പി യുമായി സഹകരിക്കില്ല” ബി ഡി ജെ എസ്

0

.ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കുകയോ എൻ ഡി എ സ്ഥാനത്താണതിയെ പിന്തുണക്കുകയോ ഇല്ലന്ന്
ബി ഡിജെഎസ് നേതാവ്​ തുഷാര്‍ വെള്ളാപ്പള്ളിപറഞ്ഞു . ആലപ്പുഴയില്‍ ചേര്‍ന്നബി ഡി ജെ എസ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാര്‍..
ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ ബിജെപിക്ക് വോട്ട് കൂടിയത് ബിഡിജെഎസ് പിന്തുണച്ചതുകൊണ്ടാണ് ​. എന്നാല്‍ ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനം കിട്ടാതെ ചെങ്ങന്നൂരില്‍ ബിജെപിയുമായി സഹകരിക്കില്ല. ബിജെപിയെ കൂട്ടാതെ മറ്റ് കക്ഷികളുടെ യോഗം ചേരുമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുവരെ ബിജെപിയുമായി സഹകരിക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ​ു.

രാജ്യസഭ സീറ്റ്​ ആവശ്യപ്പെട്ട ആരോപണമുയര്‍ത്തി ബിജെപിയിലെ ചിലര്‍ തന്നെയും പാര്‍ട്ടിയെയും അധിക്ഷേപിച്ചു. വ്യാജ വാര്‍ത്ത സൃഷ്ടിച്ച്‌ അപമാനിച്ചവര്‍ക്കെതിരെ നടപടിക്ക്​ രേഖാമൂലം ആവശ്യപ്പെടുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ഇടതുപക്ഷ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തിന്​ ഇടതുമുന്നണിയിലേക്ക്​ പോകണമെങ്കില്‍ ഒന്നു മൂളിയാല്‍ മതിയെന്നായിരുന്നു തുഷാറി​​െന്‍റ മറുപടി. ഇടതുമുന്നണിക്ക് മഅ്​ദനിയെ കൂട്ടാമെങ്കില്‍ ബിഡിജെഎസിനോട്​ സഹകരിക്കാനാകില്ലേയെന്നും തുഷാര്‍ ചോദിച്ചു

You might also like

-