ചൂ​ടി​ൽ​നി​ന്നും ര​ക്ഷ​തേ​ടി കാ​റി​ൽ കയറിയ അ​ഞ്ചു​വ​യ​സു​കാ​ര​ൻ ശ്വാസം കിട്ടാതെ മരിച്ചു

0

പൂ​ന: ക​ന​ത്ത ചൂ​ടി​ൽ​നി​ന്നും ര​ക്ഷ​തേ​ടി വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച കാ​റി​ൽ ക​യ​റി​യ അ​ഞ്ചു​വ​യ​സു​കാ​ര​ൻ വി​ഷ​വാ​യു ശ്വ​സി​ച്ചു​മ​രി​ച്ചു. ചൊ​വ്വാ​ഴ്ച പൂ​ന​യി​ലെ ചാകാൻ ചേരിയിലാണ് സം​ഭ​വം. അ​ഞ്ചു മ​ണി​ക്കൂ​റോ​ളം കാ​റി​നു​ള്ളി​ൽ പു​റ​ത്തി​റ​ങ്ങാ​നാ​വാ​തെ അ​ക​പ്പെ​ട്ടു​പോ​യ കു​ട്ടി ജീ​വ​ശ്വാ​സം കി​ട്ടാ​തെ മ​രി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ മു​ഖ​ത്തും ക​ഴു​ത്തി​ലും പൊ​ള്ള​ലേ​റ്റ​തി​ന്‍റെ പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു.കാറിനുള്ളിൽ കയറിയ കുട്ടിക്ക് ഡോർ തുറക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് ശ്വാസം മുട്ടിയായിരുന്നു മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു ക​ര​ൺ പാ​ണ്ഡെ​യെ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ടി​നു സ​മീ​പം കൂ​ട്ടു​കാ​രു​മൊ​ത്ത് ക​ളി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ക​ര​ൺ. ചൂ​ട് അ​സ​ഹ​നീ​യ​മാ​യ​പ്പോ​ൾ സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ ക​ര​ൺ അ​ഭ​യം തേടിയത് . കാ​റി​നു​ള്ളി​ൽ ക​യ​റി​യ​തും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തെ​യാ​യി.

ക​ര​ണി​നെ കാ​ണാ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ൾ ആ​റു മ​ണി​ക്കൂ​റോ​ളം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കാ​റി​നു​ള്ളി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കാ​റി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് കു​ട്ടി​യെ പു​റ​ത്തെ​ടു​ക്കു​മ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു. ആ​ഴ്ച​ക​ളാ​യി വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ച്ചു കി​ട​ന്ന കാ​റി​ലാ​ണ് ക​ര​ൺ ക​യ​റി​യ​ത്. കാ​റി​ന്‍റെ ഉ​ട​മ​യെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

You might also like

-