ചീ​ഫ് ജ​സ്റ്റീ​സിനെതിരെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളുടെ ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ്

0

.
​ഡ​ൽ​ഹി: സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രേ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ് ന​ൽ​കി. രാ​ജ്യ​സ​ഭ അ​ധ്യ​ക്ഷ​ൻ എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വി​നാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ഇ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഗു​ലാം​ന​ബി ആ​സാ​ദ് വി​ളി​ച്ചു ചേ​ർ​ത്ത ​യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.

ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സി​ൽ ഏ​ഴ് പാ​ർ​ട്ടി​ക​ളി​ലെ 60 എം​പി​മാ​ർ ഒ​പ്പി​ട്ടെ​ന്നും ഗു​ലാം ന​ബി ആ​സാ​ദ് പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ്, എ​ൻ​സി​പി, സി​പി​എം, സി​പി​ഐ, എ​സ്പി, ബി​എ​സ്പി, മു​സ്ലീം ലീ​ഗ് തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ളാ​ണ് നോ​ട്ടീ​സി​നെ പി​ന്തു​ണ​ച്ച​ത്.

ജ​ഡ്ജി ലോ​യ​യു​ടെ മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി വ്യാ​ഴാ​ഴ്ച സു​പ്രീം​കോ​ട​തി ത​ള്ളി​യ​തി​നു പി​ന്നാ​ലെ ബി​ജെ​പി​യെ ക​ട​ന്നാ​ക്ര​മി​ച്ച് കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സു​പ്രീം​കോ​ട​തി ഇ​പ്പോ​ൾ ഈ ​വി​ഷ​യം ത​ള്ളി​ക്ക​ള​ഞ്ഞെ​ങ്കി​ലും ഒ​രു​നാ​ൾ സ​ത്യം പു​റ​ത്തു​വ​രാ​തി​രി​ക്കി​ല്ലെ​ന്നു കോ​ണ്‍​ഗ്ര​സ് പ്ര​തി​ക​രി​ച്ചി​രു​ന്നു

You might also like

-