ചത്തീസ്ഗഡില്‍നക്സലുകളുടെ ആക്രമണoരണ്ട് ഭടന്മാര്‍ കൊല്ലപ്പെട്ടു

0

 ഡൽഹി : ചത്തീസ്ഗഡില്‍ നക്സലുകളുടെ ആക്രമണത്തില്‍ രണ്ട് സെക്യൂരിറ്റി ഭടന്മാര്‍ കൊല്ലപ്പെട്ടു.അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ബിജപൂരില്‍ ജവാന്മാര്‍ സഞ്ചരിച്ച ബസിനുനേരെ ഇന്ന് പുലര്‍ച്ചെ ഐഇഡി ഉപയോഗിച്ചായിരുന്നു സ്ഫോടനം. ശനിയാഴ്ച പ്രധാനമന്ത്രി ബിജപ്പൂര്‍ സന്ദര്‍ശിക്കാനിരിക്കെ നടന്ന സ്ഫോടനം ആശങ്കയായിട്ടുണ്ട്. സന്ദര്‍ശനത്തിനുമുന്നോടിയായി നടന്ന രണ്ടാമത്തെ ആക്രമണമാണിത്.

സിആര്‍പിഎഫ് ഭടന്മാര്‍ സഞ്ചരിച്ച ബസിനു നേരെ പുലര്‍ച്ചെ രണ്ട് ആക്രമണങ്ങളാണ് നടന്നത്. ആദ്യആക്രമണത്തില്‍ നക്സലുകളുമായി വെടിവയ്പുണ്ടായി. എന്നാല്‍ ആര്‍ക്കും പരിക്കില്ല. പിന്നീടാണ് ഗോദ്മ ഗ്രാമത്തില്‍ ബസിനുനേരെ സ്ഫോടനം നടന്നത്. ബസിന്‍റെ മുന്‍ഭാഗം തകര്‍ന്നു. മുന്നില്‍ ഇരുന്ന ഭടന്മാരാണ് മരിച്ചത്. 30 പേരുമായി പോകുകയായിരുന്ന ബസാണ് ആക്രമിച്ചത്. മേഖലയിലെ ഗ്രാമങ്ങളിലും വനത്തിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

You might also like

-