ഗൗരി ലങ്കേഷ് വധം കൊലയാളി പിടിയിൽ അറസ്റ്റിലായത് ഹിന്ദു യുവസേനാനേതാവ്

ബംഗളുരു : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയയ ഗൗരി ലങ്കേഷ് വധിക്കേസില്‍ ഒന്നാം പ്രതിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഹിന്ദു യുവ സേന സ്ഥാപകാംഗമായ നവീന്‍ കുമാറാണ് അറസ്റ്റിലായത്.
നാടൻ കൈത്തോക്കും വെടിയുണ്ടകളുമായി സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ നവീൻകുമാറിനെ ഫെബ്രുവരി 19 നാണ് പൊലീസ് പിടികൂടുന്നത് . ആയുധ നിയമപ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതോടെയാണ് ഗൗരി ലങ്കേഷ് വധത്തില്‍ ഇയാള്‍ക്ക് പങ്കുള്ളതായി പൊലീസിന് സംശയം ഉണ്ടായത്. പിന്നീട് പൊലീസ് ഈ വിവരങ്ങള്‍ ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
കൊലപാതകം നടന്ന് ആറുമാസത്തിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. മാര്‍ച്ച് 15 വരെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇയാളെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചിട്ടുണ്ട്. അന്വേഷണസംഘത്തിന്‍റെ ഹര്‍ജി മാര്‍ച്ച് 12ന് പരിഗണിക്കും. ചോദ്യം ചെയ്യലിൽ കൊലപാതകം സംബദ്ധിച് നിര്ണായകവിവരങ്ങൾ ലഭിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി പിടിയിലായ നവീൻകുമാർ കർണാടകയിലെ ചിക്കമംഗളൂർ മധൂർ സ്വദേശിയാണ് .