ഗോസിപ്പുകളെ തള്ളി രാഹുലും അദിതി സിംങ്ങും “രാഹുല്‍ ഗാന്ധി എനിക്ക് ‘രാഖി”

0


ലഖ്നൗ: കോണ്‍ഗ്രസ് അധ്യക്ഷന്‍രാഹുല്‍ ഗാന്ധിയും റായ്ബറേലി എംഎല്‍എയും ഗോസിപ്പ് കോളങ്ങളില്‍ നിറയുകയാണ്. ഇരുവരും വിവാഹം കഴിക്കാന്‍ പോകുന്നു എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ വിവാഹ ഗോസിപ്പ് വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയില്‍ ചൂടുപിടിക്കുമ്പോള്‍ തങ്ങള്‍ തമ്മിലുള്ള ബന്ധം തെറ്റിദ്ധരിക്കരുതെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അദിതി സിംഗ്.
വാര്‍ത്തകള്‍ നിഷേധിച്ച അദിതി സിംഗ് രാഹുല്‍ ഗാന്ധി എനിക്ക് ‘രാഖി സഹോദരനാണെന്ന്’ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി തനിക്ക് ജേഷ്ട സഹോദരനെപോലെയാണ്. ഇത്തരം അഭ്യഹങ്ങളും വാര്‍ത്തകളും വല്ലാത്ത അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ താന്‍ ദുഖിതയാണെന്നും അദിതി ന്യൂസ് 18 വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ വാട്സാപ് ഗ്രൂപ്പുകളില്‍ ഈ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതോടെയാണ് പരസ്യമായി അദിതി അതൃപ്തി അറിയിച്ചത്.
അദിതിയുടെയും രാഹുല്‍ ഗാന്ധിയുടെയും ചിത്രങ്ങള്‍ ചേര്‍ത്ത് വച്ച് ഇവരുടെ വിവാഹം ഉടനെ നടക്കുമെന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണം നടന്നിരുന്നു. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് 29കാരിയായ അതിദി സിംഗ്. അദിതി റായ്ബറേലിയിലെ തന്‍റെ കന്നി അംഗത്തില്‍ 90,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്

You might also like

-