ഗീവർഗീസ് മാർ അത്തനാസിയോസ്(74) അന്തരിച്ചു

0

കൊച്ചി:മാർത്തോമാ സഭ സഫ്രഗൻ മെത്രാപൊലീത്ത ഗീവർഗീസ് മാർ അത്തനാസിയോസ്(74) അന്തരിച്ചു. മാർത്തോമാ സഭ റാന്നി നിലയ്ക്കൽ ഭദ്രാസനാധിപനായിരുന്നു. 2015 ഒക്ടോബർ രണ്ടിന് സഫ്രഗൻ മെത്രാപ്പൊലീത്തയായി
വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്നു പുലർച്ചെ 4.40 നായിരുന്നു അന്ത്യം. കബറടക്കം പിന്നീട്.
മുബൈ–ഡൽഹി, കോട്ടയം–കൊച്ചി ഭദ്രാസനങ്ങളുടെ അധ്യക്ഷൻ, മാർത്തോമ്മാ വൈദിക സെമിനാരി ഗവേണിംഗ് ബോർഡ് ചെയർമാൻ, സൺഡേ സ്‌കൂൾ സമാജം പ്രസിഡന്റ്, നാഷനൽ മിഷനറി സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.മി​ക​ച്ച വാ​ഗ്മി​യാ​യ മാ​ർ അ​ത്താ​നാ​സി​യോ​സ് തി​രു​വ​ല്ല നെ​ടു​മ്പ്രം മു​ള​മൂ​ട്ടി​ല്‍ ചി​റ​യി​ല്‍​ക​ണ്ട​ത്തി​ല്‍ പ​രേ​ത​രാ​യ സി.​ഐ.​ഇ​ടി​ക്കു​ള​യു​ടെ​യും ആ​ച്ചി​യ​മ്മ​യു​ടെ​യും മ​ക​നാ​ണ്. 1969 ജൂ​ണ്‍ 14 ന് ​വൈ​ദി​ക​നാ​യി. മും​ബൈ, ഡ​ല്‍​ഹി, കോ​ട്ട​യം, കൊ​ച്ചി ഭ​ദ്രാ​സ​ന​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ന്‍, മാ​ര്‍​ത്തോ​മ വൈ​ദി​ക സെ​മി​നാ​രി ഗ​വേ​ണിം​ഗ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍, നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

You might also like

-