“ഗവര്‍ണര്‍ ലൈംഗിക ബന്ധത്തിന് ശ്രമിച്ചെന്ന്” രാജ്ഭവന്‍ ഉദ്യോഗസ്ഥ

0

ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിലെ ഗവര്‍ണര്‍ ലൈംഗിക ബന്ധത്തിന് ശ്രമിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് രാജ്ഭവന്‍ ഉദ്യോഗസ്ഥയുടെ പരാതിനൽകി . പരാതി ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുന്നതായാണ് വിവരം. അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.

ലൈംഗിക ബന്ധത്തിന് സമ്മതമാണോ എന്ന് ചോദിച്ചെന്നും ലൈംഗിക ചുവയോടെ പെരുമാറിയെന്നും ആരോപിച്ചാണ് ഗവര്‍ണര്‍ക്കെതിരെ യുവതിയായ രാജ്ഭവന്‍ ഉദ്യോഗസ്ഥയുടെ പരാതിപ്പെട്ടിരിക്കുന്നത് . ആഭ്യന്തരമന്ത്രാലയം പരാതിയെ ഗൌരവത്തോടെ കണ്ട്‌ പ്രാഥമിക നടപടി സ്വീകരിച്ചതയാണ് വിവരം. പരാതിക്കാരിയുടെയോ ഗവര്‍ണറുടെയോ പേര് വെളിപ്പെടുത്താനോ അന്വേഷണ വിശദാംശം പുറത്ത് വിടാനോ ആഭ്യന്തര മന്ത്രാലയം തയ്യാറായിട്ടില്ല. സംഭവം വസ്തുനിഷ്ടമാണോ എന്ന് പരിശോധിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം . പരാതി സത്യമാണെന്ന് തെളിഞ്ഞാല്‍ ഗവര്‍ണറോട് രാജി വയ്‌ക്കേണ്ടിവരും
സമാന പരാതിയെ തുടര്‍ന്ന് മേഘാലയ ഗവര്‍ണര്‍ പി ഷണ്‍മുഖനാഥന്‍ ജനുവരിയില്‍ രാജിവച്ചിരുന്നു. ഗവര്‍ണര്‍ രാജ്ഭവനെ ലേഡീസ് ക്ലബാക്കി മാറ്റി എന്ന് കാണിച്ച് രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും അയച്ച പരാതിയെ തുടര്‍ന്നായിരുന്നു രാജി.

You might also like

-