ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​നു​വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ത്തി​യ ന​ടി ഭാ​വ​ന കൂ​ടു​വി​ട്ടു ബി​ജെ​പി​യി​ൽ ചേ​ർ​ന്നു

0

ബം​ഗ​ളു​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​നു​വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ത്തി​യ ന​ടി ഭാ​വ​ന കൂ​ടു​വി​ട്ടു ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​നു ര​ണ്ടു ദി​വ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണു ന​ടി​യു​ടെ ചു​വ​ടു​മാ​റ്റം. 2013 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും 2014 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഭാ​വ​ന കോ​ണ്‍​ഗ്ര​സി​നാ​യി വോ​ട്ടു തേ​ടി​യി​രു​ന്നു.

ബം​ഗ​ളു​രു​വി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഭാ​വ​ന രാ​മ​ണ്ണ ബി​ജെ​പി​യി​ൽ ചേ​രു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഈ ​വ​ർ​ഷം നി​യ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് ടി​ക്ക​റ്റ് ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തി​ൽ ത​ഴ​യ​പ്പെ​ട്ട​താ​ണ് ന​ടി​യു​ടെ പെ​ട്ടെ​ന്നു​ള്ള തീ​രു​മാ​ന​ത്തി​നു പി​ന്നി​ലെ​ന്നു വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. ഒ​രു​ഘ​ട്ട​ത്തി​ൽ ചി​ത്ര​ദു​ർ​ഗ​യി​ൽ​നി​ന്നു മ​ത്സ​രി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ന്നു​വ​രെ ഭാ​വ​ന പ​റ​ഞ്ഞി​രു​ന്നു.

You might also like

-