ക​ത്വ, ഉ​ന്നാ​വോ പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രേ പാർവതി “ഐ ആം ​ഹി​ന്ദു​സ്ഥാ​ൻ, ഐ ​ആം അ​ഷെ​യിം​ഡ്’

0

കൊ​ച്ചി: ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന​ത്തി​ൽ പ്ര​ത്യേ​ക പ​രാ​മ​ർ​ശം നേ​ടി​യ​തി​നു പി​ന്നാ​ലെ ക​ത്വ, ഉ​ന്നാ​വോ പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രേ ശ​ബ്ദ​മു​യ​ർ​ത്തി ന​ടി പാ​ർ​വ​തിരംഗത്തെത്തി . പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് ട്വി​റ്റ​റി​ൽ കുറിച്ചു . “ഐ ആം ​ഹി​ന്ദു​സ്ഥാ​ൻ, ഐ ​ആം അ​ഷെ​യിം​ഡ്’ എ​ന്നി​ങ്ങ​നെ എ​ഴു​തി​യ പ്ല​ക്കാ​ർ​ഡു​മാ​യാ​ണ് പാ​ർ​വ​തി​യു​ടെ പ്ര​തി​ഷേ​ധം.

ക​ത്വ, പീ​ഡ​ന​ത്തിലെ  മുഖ്യപ്രതി ദീപക് ഖജൂരിയ്യ

മ​നീ​ഷ് നാ​രാ​യ​ണ​ൻ ചി​ത്രം ടേ​ക്ക് ഓ​ഫി​ലെ പാ​ർ​വ​തി​യു​ടെ പ്ര​ക​ട​ന​ത്തി​നാ​ണ് ജൂ​റി​യു​ടെ പ്ര​ത്യേ​ക പ​രാ​മ​ർ​ശം ല​ഭി​ച്ച​ത്. മി​ക​ച്ച ന​ടി​ക്കു​ള്ള പോ​രാ​ട്ട​ത്തി​ൽ പാ​ർ​വ​തി​യെ അ​വ​സാ​നം വ​രെ പ​രി​ഗ​ണി​ച്ചി​രു​ന്നു​വെ​ന്നും മ​നോ​ഹ​ര​മാ​യ പ്ര​ക​ട​ന​മാ​ണ് അ​വ​ർ കാ​ഴ്ച​വ​ച്ച​തെ​ന്നും ജൂ​റി അ​ധ്യ​ക്ഷ​ൻ ശേ​ഖ​ർ ക​പൂ​ർ വി​ല​യി​രു​ത്തി. അ​ന്ത​രി​ച്ച ന​ടി ശ്രീ​ദേ​വി​യാ​ണ് മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​യ​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി 10നാ​ണ് ജ​മ്മു കാ​ഷ്മീ​രി​ലെ ക​ത്വ​യി​ൽക്ഷേത്രത്തിനുള്ളിൽ വച്ചു എ​ട്ടു​വ​യ​സു​കാ​രി ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. പെ​ണ്‍​കു​ട്ടി​യെ മ​യ​ക്കു​മ​രു​ന്നു ന​ൽ​കി ഉ​റ​ക്കി​യ​ശേ​ഷം ക്ഷേ​ത്ര​ത്തി​ന​ക​ത്തു​വ​ച്ച് നി​ര​വ​ധി ദി​വ​സ​ങ്ങ​ളി​ലാ​യി എ​ട്ടു പേ​ർ ചേ​ർ​ന്നു ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും പി​ന്നീ​ട് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ക്രൈം ​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി​യി​ലെ​ത്തു​ന്ന​തു ത​ട​യാ​ൻ ചി​ല അ​ഭി​ഭാ​ഷ​ക​ർ ശ്ര​മി​ച്ചി​രു​ന്നു. പ്ര​തി​ക​ളെ പി​ന്തു​ണ​ച്ച് ര​ണ്ട് ബി​ജെ​പി മ​ന്ത്രി​മാ​ർ റാ​ലി​യും ന​ട​ത്തു​ക​യു​ണ്ടാ​യി

You might also like

-