ക​ണ്ണൂ​ർ, ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജ് ബി​ൽ ഗ​വ​ർ​ണ​ർ തി​രി​ച്ച​യ​ച്ചു

0

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ, ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ൽ ഗ​വ​ർ​ണ​ർ ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വം ഒ​പ്പു​വ​യ്ക്കാ​തെ തി​രി​ച്ച​യ​ച്ചു. ഭ​ര​ണ​ഘ​ട​ന​യു​ടെ പ്ര​ത്യേ​ക അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​ണ് ന​ട​പ​ടിഗ​വ​ർ​ണ​രുടെ നടപടി .
സു​പ്രീം കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബി​ല്ല് നി​ല​നി​ൽ​ക്കു​ക​യി​ല്ലെ​ന്ന് മുൻ സുപ്രിം കോടതി ചീഫ് ചീഫ് ജസ്റ്റിസ് കുടിയഗ​വ​ർ​ണ​ർ​ക്ക് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു ഭ​ര​ണ​ഘ​ട​ന​യു​ടെ 200-ാം അ​നുഛേ​ദം അ​നു​സ​രി​ച്ചാ​ണ് ബി​ൽ തി​രി​ച്ച​യ​ച്ച​ത്. ഇ​ന്ന് നി​യ​മ സെ​ക്ര​ട്ട​റി രാ​ജ്ഭ​വ​നി​ലെ​ത്തി​യാ​ണ് ഗ​വ​ർ​ണ​ർ​ക്ക് ബി​ല്ല് കൈ​മാ​റി​യ​ത്.

ക​ണ്ണൂ​ർ, ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ച​ട്ടം ലം​ഘി​ച്ചു ന​ട​ത്തി​യ എം​ബി​ബി​എ​സ് പ്ര​വേ​ശ​നം അം​ഗീ​ക​രി​ക്കാ​നാ​യാ​ണ് നി​യ​മ​സ​ഭ ബി​ൽ കൊ​ണ്ടു​വ​ന്ന​ത് . ഭ​ര​ണ-​പ്ര​തി​പ​ക്ഷ​ങ്ങ​ൾ ഏ​ക​ക​ണ്ഠ​മാ​യാ​ണ് ബി​ൽ പാ​സാ​ക്കി​യ​ത്. ഈ ​സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​നെ​തി​രെ സു​പ്രീം​കോ​ട​തി വി​മ​ര്‍​ശം ഉ​ന്ന​യി​ച്ചി​രു​ന്നു.

ഓ​ർ​ഡി​ന​ൻ​സി​നെ​തി​രേ നേ​ര​ത്തെ ആ​രോ​ഗ്യ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി രാ​ജീ​വ് സ​ദാ​ന​ന്ദ​ൻ വി​യോ​ജ​ന​ക്കു​റി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ബി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യാ​ല്‍ സ​ര്‍​ക്കാ​ര്‍ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന കു​റി​പ്പാ​യി​രു​ന്നു ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടേ​ത്. ഈ ​കു​റി​പ്പും ഗ​വ​ർ​ണ​ർ​ക്കു കൈ​മാ​റി​യി​രു​ന്നു.

You might also like

-