കർണാടക 4 ടി എം സി ജലം തമിഴ്നാടിനെ നല്കണം സു​പ്രീം​കോ​ട​തി

0

ഡ​ൽ​ഹി: കാ​വേ​രി​യി​ൽ​നി​ന്നു ത​മി​ഴ്നാ​ടി​നു ജ​ലം വി​ട്ടു​കൊ​ടു​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. ക​ർ​ണാ​ട​ക നാ​ല് ടി​എം​സി ജ​ലം ഉ​ട​ൻ വി​ട്ടു ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ വ​ലി​യ പ്ര​ത്യാ​ഘാ​തം നേ​രി​ടേ​ണ്ടിവ​രു​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.കാ​വേ​രി വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​യും കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. ചൊ​വ്വാ​ഴ്ച​യ്ക്കു​ള്ളി​ൽ കാ​വേ​രി ന​ദീ​ജ​ല പ​രി​പാ​ല ബോ​ർ​ഡ് രൂ​പീ​ക​രി​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കേ​സ് മേ​യ് എ​ട്ടി​നു വീ​ണ്ടും പ​രി​ഗ​ണി​ക്കും.ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. കാ​വേ​രി വി​ഷ​യ​ത്തി​ലു​ള്ള കേ​ന്ദ്ര സ​ർ​ക്കാരി​ന്‍റെ വാ​ദം എ​ങ്ങ​നെ വി​ശ്വ​സി​ക്കു​മെ​ന്നും ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ് ത​ങ്ങ​ളെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മ​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര ചൂ​ണ്ടി​ക്കാ​ട്ടി.

കാ​വേ​രി വി​ഷ​യ​ത്തി​ൽ കോ​ട​തി ഉ​ത്ത​ര​വു​പ്ര​കാ​ര​മു​ള്ള സ​മ​ഗ്ര പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. മേ​യ് മൂ​ന്നി​ന​കം സ​മ​ഗ്ര പ​ദ്ധ​തി ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കാ​നാ​ണ് കോ​ട​തി നേ​ര​ത്തെ നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്.

You might also like

-