കർണാടക തിരെഞ്ഞെടുപ്പ് ഭുരിപക്ഷമുറപ്പിക്കാൻ കുതിരക്കച്ചവടവുമായി ബി ജെ പി .ഗവർണർക്കെതിരെ പ്രതിക്ഷേധവുമായി രാഷ്രിയപാർട്ടികൾ

0

ബംഗളുരു :   രാജ്യം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കുതിരകച്ചവടത്തിന്‍റെ വിളനിലമായി കര്‍ണാടക മാറുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തന്ത്രങ്ങളുമായി ബിജെപി രംഗത്തെത്തിയതോടെയാണ് രാജ്യം വലിയ കുതിരകച്ചവടത്തിന് സാക്ഷ്യം വഹിക്കുകയാണ് താങ്കളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന

ഗവര്‍ണറെ മുന്‍നിര്‍ത്തിയുള്ള കരുനീക്കങ്ങളാണ് പണക്കൊഴുപ്പിൽ ബിജെപി നടത്തുന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് ഭൂരിപക്ഷമുണ്ടായിട്ടും സര്‍ക്കാരുണ്ടാക്കാനുള്ള അനുമതിയും ക്ഷണവും ഗവര്‍ണര്‍ നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്.

ഇന്ന് രാവിലെ യെദ്യൂരപ്പ ഗവര്‍ണറെ വസതിയിലെത്തി കണ്ടിരുന്നു. ഇതിനു പിന്നാലെ നാളെ സര്‍ക്കാരുണ്ടാക്കുമെന്ന അവകാശവാദവും ബിജെപി നേതാക്കള്‍ ഉന്നിയിച്ചിരുന്നു. നാളെ 12.30 ന് സത്യപ്രതിജ്ഞ നടക്കുമെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

ഗവര്‍ണറുടെ പിന്തുണയോടെയാണ് ബിജെപിയുടെ രാഷ്ട്രീയ കുതിരകച്ചവടത്തിനെതിരെ പ്രമുഖ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഗവര്‍ണര്‍ക്കെതിരെ കടുത്ത ഭാഷയിലുള്ള വിമര്‍ശനങ്ങലാണ് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയത്.

“രാഷ്ട്രീയ കുതിരകച്ചവടത്തിന് ഗവര്‍ണര്‍ കൂട്ടുനില്‍ക്കുകയാണെന്നും ഇത് ജനാധിപത്യത്തിന് അപകടമാണെന്നും” അദ്ദേഹം ചൂണ്ടികാട്ടി. അതേസമയം ഗവര്‍ണറെ വീണ്ടും കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അനുവാദം തേടാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍. ഗവര്‍ണര്‍ അനുമതി നല്‍കിയില്ലെങ്കില്‍ എംഎല്‍എ മാരെ രാഷ്ട്രപതിയുടെ മുന്നിലെത്തിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിക്കുകയാണെങ്കില്‍ കടുത്ത പ്രക്ഷോഭത്തിനുള്ള തയ്യാറെടുപ്പിലാണ് അവര്‍. രാജ്ഭവന്‍ വളയുന്നതടക്കമുള്ള പ്രക്ഷോഭത്തിന് രാജ്യം സാക്ഷ്യം വഹിക്കും. ഒപ്പം നിയമപോരാട്ടവും ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ബിജെപിയുടെ രാഷ്ട്രീയ കുതിരകച്ചവടത്തിന് തടയിടാനായി കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എ മാരെ രാമഗിരിയിലെ ഈഗിള്‍ റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എ മാരില്‍ ചിലര്‍ ബിജെപിയുമായി അടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപികരിക്കുമെന്നും കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാമെന്ന ബിജെപിയുടെ ചിന്ത വ്യാമോഹം മാത്രമാണെന്നും കുമാരസ്വാമി വ്യക്തമാക്കിയിരുന്നു. സർക്കാർ രൂപീകരിക്കാനുള്ള ബി ജെ പി നീക്കം തടയണമെന്നാവശ്യപ്പട്ട് കോൺഗ്രസ് ജെ ഡി എസ് നേതൃത്വം സുപ്രിം കോടതിയെ സമീപിക്കുമെന്നും അറിയുന്നു

ബിജെപിയുമായി ഒരു സഖ്യത്തിനും തയ്യാറല്ല. എംഎല്‍എമാരെ ചാക്കിടാന്‍ ബിജെപി 100 കോടി വാഗ്ദാനം ചെയ്തെന്നും കുമാരസ്വാമിപറഞ്ഞു . ജെഡിഎസ് യോഗത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കുമാരസ്വാമിഇക്കാര്യം അറിയിച്ചത്

ജനാഭിലാഷത്തിന് അനുസരിച്ചുളള സര്‍ക്കാരാണ് വേണ്ടത്. ബിജെപിയുമായി സഖ്യത്തിനില്ല. ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലെന്നും കുമാരസ്വാമി പറഞ്ഞു.

You might also like

-