കർണാടകയിൽ തുല്ല്യ പങ്കാളിത്ത ഗവർമെന്റ്

0

*ഉപമുഖ്യമന്ത്രി പദം കെപിസിസി പ്രസിഡണ്ട് ജി പരമേശ്വരക്ക് നല്‍കിയേക്കും.
* ബിജെപിയുടെ കുതിരക്കച്ചവടം അതിജീവിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്

ബംഗളുരു :കോണ്‍ഗ്രസിനും ജെഡിഎസിനും തുല്യ പങ്കാളിത്തമുള്ള മന്ത്രിസഭയായിരിക്കും കര്‍ണാടകയില്‍ അധികാരത്തില്‍ വരികയെന്ന് സൂചന. ഉപമുഖ്യമന്ത്രി പദം കെപിസിസി പ്രസിഡണ്ട് ജി പരമേശ്വരക്ക് നല്‍കിയേക്കും. ബിജെപിയുടെ കുതിരക്കച്ചവടം അതിജീവിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന് പ്രധാന വകുപ്പ് നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എച്ച് ഡി കുമാര സ്വാമിക്ക് മുഖ്യമന്ത്രി പദം നല്‍കിയതിന് പുറമേ മന്ത്രിസഭയിലും ജെഡിഎസിന് തുല്യ പങ്കാളിത്വം നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. മുഖ്യമന്ത്രിക്ക് പുറമേ പതിനഞ്ച് മന്ത്രി സ്ഥാനങ്ങള്‍ ജെഡിഎസിന് നല്‍കാനാണ് ധാരണ. കോണ്‍ഗ്രസിനും പതിനഞ്ച് മന്ത്രിമാരുണ്ടാകും. സഖ്യത്തെ പിന്തുണച്ച രണ്ട് സ്വതന്ത്രന്‍മാര്‍ക്കും മന്ത്രി സ്ഥാനങ്ങള്‍ നല്‍കിയേക്കും. ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം ഇന്നും നാളെയും ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകളിലായിരിക്കും ഉണ്ടാവുക.

മുഖ്യമന്ത്രി സ്ഥാനം ജെഡിഎസിന് നല്‍കിയതിനാല്‍ ധനകാര്യം, ആഭ്യന്തരം പോലുള്ള സുപ്രധാന വകുപ്പുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കാനാണ് സാധ്യത. കെപിസിസി പ്രസിഡന്റ് ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാറും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും വൊക്കലിക സമുദായത്തില്‍ നിന്ന് വരുന്നതിനോട് കോണ്‍ഗ്രസിന് വിയോജിപ്പുണ്ട്.

ഇതോടെയാണ് ദലിത് സമുദായത്തില്‍ പെട്ട പരമേശ്വരക്ക് നറുക്ക് വീഴുന്നത്. അതേസമയം എംഎല്‍എമാരെ കുതിരക്കച്ചവടത്തിലൂടെ കാലുമാറ്റാന്‍ ബിജെപി നടത്തിയ നീക്കങ്ങളെ പരാജയപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഡികെ ശിവകുമാറിന് ആഭ്യന്തരമോ, മറ്റേതെങ്കിലും പ്രധാന വകുപ്പോ നല്‍കിയേക്കും. കെജെ ജോര്‍ജ്ജ്, യുടി ഖാദര്‍, റോഷന്‍ ബേഗ്,രാമ ലിംഗ റെഢി തുടങ്ങിയ കോണ്‍ഗ്രസിലെ പ്രമുഖര്‍ മന്ത്രിസഭയില്‍ ഇടം പിടിക്കും. ജെഡിഎസില്‍ എച്ച് ഡി രേവണ്ണ, സിദ്ധാരമയ്യയെ പരാജയപ്പെടുത്തി ജിടി ദേവഗൌഡ തുടങ്ങിവരും മന്ത്രിമാരാകുമെന്നാണ് സൂചനകള്‍. മന്ത്രിസഭ രൂപീകരണം സംബന്ധിച്ച് അന്തിമ ചര്‍ച്ചകള്‍ ഇന്നും നാളെയുമായി ഡല്‍ഹിയില്‍ നടക്കും.
.

You might also like

-