കർണാടകയിലെ ബി ജെ പി സഥാനാർത്ഥിപട്ടിക വാണ്ടഡ് ലിസ്റ്റ്:രാഹുൽ

0

ഡൽഹി: കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നേതാക്കൾ തമ്മിലുള്ള വാക്പോരും ഉച്ചസ്ഥായിയിൽ. കോൺഗ്രസ് ആസന്നമായ പരാജയത്തെ ഭയക്കുന്നുവെന്ന, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകിയിരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

സംസ്ഥാനത്തെ ബിജെപി സ്ഥാനാർഥി പട്ടിക കണ്ടാൽ ചില കേസുകളിലെ വാണ്ടഡ് ലിസ്റ്റ് പോലെയുണ്ടെന്ന് രാഹുൽ പറഞ്ഞു. അവരുടെ മുഖ്യമന്ത്രി സ്ഥാനാർഥി പോലും ഇത്തരത്തിൽ കേസിൽ പെട്ടിരിക്കുന്നയാളാണെന്നു ചൂണ്ടിക്കാട്ടിയ രാഹുൽ റെഡ്ഡി സഹോദരന്മാർക്ക് മത്സരിക്കാൻ അവസരം നൽകിയതിനെയും പരിഹസിച്ചു. 23 കേസുകളിൽ പേരു വന്നിട്ടുള്ളയാളെ എങ്ങനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയെന്നും രാഹുൽ ചോദിച്ചു.

തന്‍റെ ട്വിറ്റർ പേജിലൂടെയാണ് കോൺഗ്രസ് അധ്യക്ഷന്‍റെ പരിഹാസം. “താങ്കൾ ഒരുപാട് സംസാരിക്കുന്നയാളാണ്. പക്ഷേ താങ്കളുടെ വാക്കുകളും പ്രവൃത്തികളും തമ്മിൽ ഒരു ബന്ധവുമില്ല’- രാഹുൽ കുറിച്ചു. സ്ഥാനാർഥികളുടെ പട്ടിക സംബന്ധിച്ച് അഞ്ചു മിനിറ്റ് സംസാരിക്കൂ എന്ന്, പരിഹാസ രൂപേണ ആവശ്യപ്പെടുന്ന ഒരു വീഡിയോയും രാഹുൽ പങ്കുവച്ചിട്ടുണ്ട്

You might also like

-