കർണാടകക്ക് തിരിച്ചടി ഗോവയിൽ ഭരണം പിടിക്കാൻ കോ​ണ്‍​ഗ്ര​സ് നീ​ക്കം

0

പ​നാ​ജി: ഗോ​വ​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി കോ​ണ്‍​ഗ്ര​സ്. ക​ർ​ണാ​ട​ക​യി​ൽ ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ് വാ​ല സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ ബി​ജെ​പി​യെ ക്ഷ​ണി​ച്ച​തി​നു പി​ന്നാ​ലെ ഗോ​വ​യി​ൽ മ​നോ​ഹ​ർ പ​രീ​ക്ക​ർ സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ നീ​ക്ക​വു​മാ​യി കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തെ​ത്തി​യ​ത്.

ഗോ​വ​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​ർ വെ​ള്ളി​യാ​ഴ്ച ഗ​വ​ർ​ണ​റെ സ​മീ​പി​ക്കാ​നാ​ണ് ത​യാ​റെ​ടു​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ലെ 16 എം​എ​ൽ​എ​മാ​ർ രാ​വി​ലെ ഗ​വ​ർ​ണ​ർ മൃ​ഥു​ല സി​ൻ​ഹ​യെ സ​മീ​പി​ച്ച് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നു​ള്ള അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കും. ഗോ​വ​യി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​ണ് കോ​ൺ​ഗ്ര​സ്.

40 അം​ഗ​സ​ഭ​യി​ൽ കോ​ണ്‍​ഗ്ര​സ് 17 സീ​റ്റ് നേ​ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി​രു​ന്നു. എ​ന്നാ​ൽ 13 സീ​റ്റു​ക​ൾ മാ​ത്ര​മു​ള്ള ബി​ജെ​പി​യാ​ണ് ഗോ​വ ഭ​രി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നു ഒ​രു അം​ഗ​ത്തെ അ​ട​ർ​ത്തി​യെ​ടു​ക്കു​ക​യും മ​റ്റു പാ​ർ​ട്ടി​ക​ളി​ലെ പ​ത്ത് എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ കൂ​ടി നേ​ടി​യാ​ണ് മ​നോ​ഹ​ർ പ​രീ​ക്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ജെ​പി സ​ർ​ക്കാ​ർ ഗോ​വ​യി​ൽ അ​ധി​കാ​ര​മേ​റ്റ​ത്. കർണാടക മാതൃകയിൽ ഏറ്റവും വലിയ ഒറ്റകക്ഷിക്ക് മന്ത്രി സഭയുണ്ടാക്കാൻ അവസരമൊരുക്കണമെന്നാണ് കോൺഗ്രസ്സ് ആവശ്യം .

You might also like

-