കോഴിക്കോട് സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു

കൃഷിപ്പണി ചെയ്യുന്നതിനിടെ സൂര്യാതപമേറ്റ് വയലില്‍ കുഴഞ്ഞു വീഴുകയായിരുന്നു

0

കോഴിക്കോട്: സൂര്യാതപമേറ്റ് കോഴിക്കോട് ഒരാള്‍ മരിച്ചു. കൂരാച്ചുണ്ട് സ്വദേശി ഗോപാലനാണ്(59) മരിച്ചത്. കൃഷിപ്പണി ചെയ്യുന്നതിനിടെ സൂര്യാതപമേറ്റ് വയലില്‍ കുഴഞ്ഞു വീഴുകയായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ തടമെടുക്കുന്ന ജോലി ചെയ്യാന്‍ കൃഷിസ്ഥലത്തേക്ക് പോയതായിരുന്നു ഗോപാലന്‍. ഉച്ചയായിട്ടും ഗോപാലനെ കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച് പോയപ്പോഴാണ് ശരീരമാസകലം പൊള്ളലേറ്റ് കൃഷി സ്ഥലത്ത് വീണു കിടക്കുന്ന നിലയില്‍ ഗോപാലനെ കാണുന്നത്. ഉടന്‍ തന്നെ കൂരാച്ചുണ്ട് ആശുപത്രിയിലെത്തിച്ചു.ആശുപത്രിയിലെത്തിക്കുമ്പോള്‍ ശരീരത്തിന്റെ തൊലി ഇളകിയ നിലയിലായിരുന്നു. മെഡിക്കല്‍ കോളേജിലേക്ക് ഉടന്‍ തന്നെ മാറ്റിയെങ്കിലും പോകും വഴി മരിച്ചു. സൂര്യാതപമേറ്റാണ് മരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

You might also like

-