കോഴിക്കോട് വൻ സ്വർണ്ണ വേട്ട

0

കോഴിക്കോട്: കോഴിക്കോട് വൻ സ്വർണ്ണവേട്ട. ഒന്നേകാൽ കോടി രൂപയുടെ സ്വർണ്ണം ഡി.ആർ.ഐ അധികൃതർ പിടികൂടി. കരിപ്പൂർ വിമാനത്താവളം, കോഴിക്കോട് റെയിൽവെ സ്റ്റേഷൻ എന്നിവടങ്ങളിൽ നടത്തിയ പരിശോധനയിലാണ് 4 കിലോയോളം വരുന്ന സ്വർണ്ണം പിടികൂടിയത്.
ദുബായിൽ നിന്ന് വന്ന ഇൻഡിഗോ എയർലൈൻസിന്‍റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് ഡി.ആർ.ഐ അധികൃതർ സ്വർണ്ണം കണ്ടെടുത്തത്. 21 ബിസ്കറ്റുകൾക്ക് 78 ലക്ഷം രൂപ വിലവരും. രണ്ടര കിലോഗ്രാം തൂക്കം വരുന്ന സ്വർണ്ണം കൊണ്ടുവന്നവരെ പിടികൂടാനായില്ല.
മറ്റൊരു പരിശോധനയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 40 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. യാത്രക്കാരനായ താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ഹുനൈസിന്റെ അരക്കെട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. ഇയാളെ അറസ്റ്റ് ചെയ്തു.

You might also like

-