കോളജ് വിദ്യാര്‍ത്ഥികളുടെ ജന്മ ദിനാഘോഷം അതിരു വിട്ടു ; പോലീസ് കേസെടുത്തു

0

തൊടുപുഴ:തൊടുപുഴ അൽ അസ്ഹർ കോളേജിലെ ഒരു സംഘം കോളജ് വിദ്യാര്‍ത്ഥികളുടെ അഴിഞ്ഞാട്ടവും കാടത്തം നിറഞ്ഞ ജന്മദിനാഘോഷം തൊടുപുഴ യിലെ ജനജീവിതത്തെ തന്നെ സ്തംഭിപ്പിച്ചുകളഞ്ഞു .മടുപ്പിച്ച ലക്ക് കേട്ട സംഘം
വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ അതിര്‍ത്തി വിട്ട് പുറത്തേക്കെത്തിയത്
നാട്ടുകാര്‍ക്കും പൊലീസിനും തലവേദനയായി. തൊടുപുഴ നഗരത്തിൽ നിന്ന് അല്പം അകലെയുള്ള പ്രമുഖ സ്ഥാപനത്തിലെ വിദ്യാര്‍ഥികളാണ് പിറന്നാള്‍ ആഘോഷത്തിന്‍റെ പേരില്‍ സഹപാഠിയെ പോസ്റ്റില്‍ ബന്ധിയാക്കിയശേഷം വ്യത്യസ്ഥ ദ്രാവകങ്ങളും ചാണകവെള്ളവും മറ്റും ദേഹത്ത് ഒഴിച്ചത്.അസഭ്യ വിളിച്ച നാട്ടുകാരെ പൊറുതിമുട്ടിച്ചത് ഈ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം മുതല്‍ സമൂഹ മാധ്യമങ്ങള്‍ വഴി വ്യാപകമായി
പ്രചരിച്ചിരിക്കുകയും ചെയ്തിരുന്നു. മൂന്ന് ദിവസം മുമ്പാണ് സംഭവം
നടക്കുന്നത്. ആഘോഷങ്ങളുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്നതായി
വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. പോസ്റ്റില്‍ ബന്ധിക്കപ്പെട്ട നിലിയില്‍
വിദ്യാര്‍ത്ഥിക്ക് നേരെ വിവിധതരത്തിലുള്ള ദ്രാവകങ്ങള്‍ കുപ്പികളില്‍
കലക്കി ഒഴിക്കുന്നതും വിവിധ നിറങ്ങളിലുള്ള വര്‍ണ്ണ പൊടികല്‍ ദേഹമാസകലം
വാരി വിതറിയും കുപ്പിയില്‍ ചാണക വെള്ളം കലക്കി ദേഹത്ത് ഒഴിച്ചുമാണ്
വിദ്യാര്‍ത്ഥികളുടെ ആഘോഷം കാടത്തത്തിലേക്ക് മാറിയത്. സഹപാഠികളുടെയും
മറ്റ് വിദ്യാര്‍ത്ഥികളുടെയും പ്രവര്‍ത്തനങ്ങളില്‍ തളര്‍ന്ന് പോയ
വിദ്യാര്‍ത്ഥിയോട് മുഖമുയര്‍ത്താന്‍ ആക്രോശിക്കുന്നതും വീഡിയോയില്‍
വ്യക്തമാണ്.
പത്തോളം വിദ്യാര്‍ത്ഥികളാണ് ഇത്തരം ആഘോഷങ്ങള്‍ അഴിച്ചുവിട്ടത്.

 

You might also like

-