കോണ്‍ഗ്രസ് എം എല്‍ എമാരെ താമസിപ്പിച്ച റിസോര്‍ട്ടിനുള്ള സുരക്ഷ ബി.എസ് യെദ്യൂരപ്പ.പിൻവലിച്ചു

0

ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം എല്‍ എമാരെ താമസിപ്പിച്ച റിസോര്‍ട്ടിനുള്ള സുരക്ഷ പിന്‍വലിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ, പുതിയ രാഷ്ട്രീയ നാടകങ്ങള്‍ക്കാണ് ഇനിയും കര്‍ണാടക വേദിയാകുകയെന്ന് ഉറപ്പായി.

കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ച ബിതടിയിലെ ഈഗിള്‍ടണ്‍ റിസോട്ടിന് നല്‍കിയ സുരക്ഷയാണ് എടുത്തുകളഞ്ഞത്. ഇനി കോണ്‍ഗ്രസ്, എംഎല്‍എമാരെ, പഞ്ചാബിലേക്കോ കേരളത്തിലേക്കോ മാറ്റുവാനാണ് സാധ്യത.

അതിനിടെ ഇന്റലിജന്‍സ് മേധാവി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ യെദ്യൂരപ്പ അധികാരത്തിലേരിയതോടെ മാറ്റി.

You might also like

-