കോണ്‍ഗ്രസിനെ വെട്ടി ?മേഘാലയയില്‍ എന്‍പിപി

0

ഷില്ലോങ്: മേഘാലയയില്‍ കോണ്‍ഗ്രസിനെ കടത്തിവെട്ടി നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി-ബിജെപി സഖ്യം അധികാരത്തിലേക്ക്. എന്‍പിപി അധ്യക്ഷന്‍ കോണ്‍റാഡ് സാങ്മ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ കഴിയാതിരുന്ന ഗോവയിലെയും മണിപ്പൂരിലെയും സാഹചര്യമാണ് കോണ്‍ഗ്രസിന് ഉണ്ടായിരിക്കുന്നത്. ബിജെപിക്കും എന്‍പിപിക്കുമൊപ്പം യുഡിപി, എച്ച്എസ്പിഡിപി തുടങ്ങിയ കക്ഷികളാണ് സര്‍ക്കാരുണ്ടാക്കാന്‍ ധാരണയിലെത്തിയത്. ഇതേത്തുടര്‍ന്ന് കക്ഷിനേതാക്കള്‍ ഗവര്‍ണറെ കണ്ടു.
കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്ന് അകറ്റുന്നതിനായി 19 സീറ്റ് നേടിയ എന്‍പിപിയെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നടത്തിയ നീക്കങ്ങളാണ് ഫലംകണ്ടത്. എന്‍പിപി സഖ്യത്തിന് 34 അംഗങ്ങളുണ്ടെന്ന് ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. എന്‍പിപിയെ ആറംഗങ്ങളുള്ള യുഡിപിയും നാല് അംഗങ്ങളുള്ള പിഡിപിയും രണ്ട് വീതം അംഗങ്ങളുള്ള എച്ച്എസ്പിഡിപിയും ബിജെപിയും ഒരു സ്വതന്ത്രനും പിന്തുണയ്ക്കുമെന്ന് ശര്‍മ്മ പറഞ്ഞു. 31 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്.
നിലവിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് 21 സീറ്റാണ് ലഭിച്ചിരുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കുമ്പോള്‍ ആദ്യപരിഗണന വേണമെന്ന് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നെങ്കിലും ചെറുകക്ഷികളുടെ പിന്തുണ ഗവര്‍ണറെ ബോധ്യപ്പെടുത്തുന്നതില്‍ എന്‍പിപി വിജയിച്ചതോടെയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് കളമൊരുങ്ങിയത്.
യുഡിപിയുടെ പിന്തുണയാണ് നിര്‍ണായകമായത്.

You might also like

-