“കോടിയേരി വാക്കുപാലിച്ചില്ല സി പി എം ന് മാണിയുമായിചങ്ങാത്തം” :ബിജു രമേശ്

0

തിരുവനന്തപുരം: കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ എല്‍ഡിഎഫ് വഞ്ചിച്ചുവെന്ന് പരാതിക്കാരനായ ബിജു രമേശ്. കേസുമായി മുന്നോട്ട് പോയാല്‍ ബാറുകള്‍ തുറക്കാന്‍ സാഹചര്യം ഉണ്ടാക്കാമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ലെന്ന് ബിജു രമേശ് ആരോപിച്ചു. മാണിക്കെതിരായ ബാര്‍ കോഴ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്. കേസില്‍ മാണിയും എല്‍ഡിഎഫും ഒത്തുതീര്‍പ്പ് ഉണ്ടാക്കിയതായി സംശയിക്കുന്നുവെന്നും ബിജു രമേശ് ആരോപിച്ചു. സത്യം തെളിയിച്ചാല്‍ ബാറുകള്‍ തുറന്നുതരാം എന്നായിരുന്നു ഉറപ്പ്. എന്നാല്‍ താന്‍ വഞ്ചിക്കപ്പെട്ടു. അധികാരത്തിലെത്തിയപ്പോള്‍ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകളെ സ്വീകരിക്കുന്ന നിലപാടാണ് എല്‍.ഡി.എഫിനെന്നും ബിജു രമേശ് ആരോപിച്ചു.,

You might also like

-