കൊല്ലപ്പെട്ട സിപിഎം നേതാവ് ബാബുവിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

0

മാഹി: കൊല്ലപ്പെട്ട സിപിഎം നേതാവ് ബാബുവിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.  ശനിയാഴ്ച രാത്രി എട്ടോടെയാണ് മുഖ്യമന്ത്രി ഇവിടെ എത്തിയത്. അഞ്ച് മിനിറ്റ് നേരം വീട്ടില്‍ ചിലവഴിച്ചു. തുടര്‍ന്ന് കോഴിക്കോടേക്ക് യാത്രയായി. എന്നാല്‍ ബാബുവിന്റെ വീട്ടില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ മാത്രം അകലെയുള്ള സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയ ഷമേജിന്റെ വീട്ടിലേക്ക് പോകാന്‍ മുഖ്യമന്ത്രി തയാറായില്ല.

കൊല്ലപ്പെട്ട സിപിഎം നേതാവിന്റെ വീട് മാത്രം സന്ദര്‍ശിച്ചതിലൂടെ മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ പരാജയമാണെന്ന് ബിജെപി ആരോപിച്ചു. ഷമേജിന്റെ വീട് സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങിയതോടെ അദ്ദേഹം വെറുമൊരു പാര്‍ട്ടിക്കാരന്‍ എന്ന നിലയിലേക്ക് താഴ്‌ന്നെന്നും ബിജെപി പറഞ്ഞു. സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത ഹിന്ദു ഐക്യവേദി നേതാവിന്റെ വീടിന് മുന്‍പില്‍ മുഖ്യമന്ത്രി കാറ് നിര്‍ത്തി ഇറങ്ങിയെങ്കിലും അവിടെയും സന്ദര്‍ശനം നടത്തിയില്ല. മുഖ്യമന്ത്രിയുടെ നടപടി സമാധാന ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്നാണ് ബിജെപി ആരോപണം.

You might also like

-