കൊലക്ക് കാരണം ?ലിംഗ ലൈംഗികബന്ധത്തിന് വഴങ്ങിയില്ല

0

തിരുവന്തപുരം :കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിത ലിഗയോട് മോശമായി പെരുമാറിയെന്ന് കസ്റ്റഡിയിലുള്ളവര്‍ പൊലീസിനോട് സമ്മതിച്ചു. ലൈംഗികബന്ധത്തിന് ആവശ്യപ്പെട്ടെങ്കിലും ലിഗ അവഗണിച്ചു.ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ലിഗ കൊല്ലപ്പെട്ടത് കാണാതായ മാര്‍ച്ച് 14 ന് രാത്രിയെന്നും പൊലീസ് സ്ഥിരീകരിച്ചു. ‘ലിഗ കടല്‍തീരത്തേക്ക് നടന്നുവരുന്നത് കണ്ടു. സിഗരറ്റ് ചോദിച്ചെങ്കിലും നല്‍കിയില്ലെന്നും മൊഴിയില്‍ പറയുന്നു. കണ്ടല്‍കാട്ടില്‍ ലിഗയെ എത്തിച്ചതും ഉപദ്രവിച്ചതും കസ്റ്റഡിയിലുള്ളവരെന്ന് പൊലീസ് വ്യക്തമാക്കി.

ലിഗയ്ക്ക് മയക്ക് മരുന്ന് കലര്‍ന്ന സിഗരറ്റ് നല്‍കിയശേഷം പനത്തുറയില്‍ നിന്ന് ബോട്ട് മാര്‍ഗ്ഗം വാ‍ഴമുട്ടത്തെ കണ്ടല്‍ക്കാട്ടില്‍ എത്തിക്കുകയായിരുന്നുവെന്ന് അനില്‍കുമാര്‍ പൊലീസിനോട് പറഞ്ഞു. കണ്ടല്‍ക്കാടില്‍ തന്‍റെ നിര്‍ദ്ദേശപ്രകാരം മൂന്ന് സുഹൃത്തുക്കളും വന്നിരുന്നു.ഇവിടെവച്ച് ലിഗയെ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ അബോധാവസ്ഥയിലല്ലായിരുന്ന ലിഗ ബലാല്‍സംഗ ശ്രമത്തെ എതിര്‍ത്ത് നിലവിളിച്ച് കാട്ടില്‍ നിന്ന് പുറത്തേക്ക് ഓടാന്‍ ശ്രമിച്ചപ്പോ‍ഴാണ് ക‍ഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഇതിനുശേഷം മൃതദേഹം കണ്ടല്‍ക്കാട്ടിലെ വള്ളിയില്‍ കെട്ടിതൂക്കുകയായിരുന്നുവെന്നും കസ്റ്റഡിയായവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

പക്ഷേ ഇതിനുള്ള സാഹചര്യ തെളിവുകളോ ദൃക്സാക്ഷി മൊ‍ഴിയോ ശാസ്ത്രീയ തെളിവുകളോ പോലീസിന് ശേഖരിക്കാന്‍ ക‍ഴിഞ്ഞിട്ടില്ല.അത് തന്നെയാണ് കസ്റ്റഡിലായവരുടെ അറസ്റ്റ് വൈകാനും കാരണം.കൃത്യമായ തെളിവുകളോ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടോ ലഭിച്ചശേഷമായിരിക്കും കസ്റ്റഡിയിലുള്ളവരെ അറസ്റ്റ് ചെയ്യുകയെന്ന് അന്വേഷണസംഘം അറിയി

ലിഗ കൊല്ലപ്പെട്ടത് കാണാതായ മാര്‍ച്ച് 14ന് രാത്രിയെന്നും പൊലീസ് അറിയിച്ചു. അറസ്റ്റ് രാസപരിശോധനാഫലം വന്നതിന് ശേഷമായിരിക്കും. കസ്റ്റഡിയിലുളള പരത്തുറ സ്വദേശികളായ ഉദയന്‍, ഉമേഷ് എന്നിവരുടേതാണ് മൊഴി. ഇവരെ കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് ചോദ്യം ചെയ്യുകയാണ്.കൊലപാതകത്തിലെ , ഇവരുടെ പങ്ക് തെളിയിക്കാൻ ശാസ്ത്രീയപരിശോധനാ ഫലം വേണമെന്നാണ് അന്വേഷണസംഘം പറയുന്നത്. സാമ്പത്തികതട്ടിപ്പ് നടത്തിയെന്ന പരാതിയിൽ സാമൂഹ്യപ്രവർത്തക അശ്വതി ജ്വാലയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

ലിഗയെ കഴുത്ത് ഞെരിച്ച് കൊന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കസ്റ്റഡിയിലുള്ള നാലുപേർക്കെതിരാണ് സാഹചര്യ തെളിവുകൾ . ഈ നാലുപേരെയും ലിഗയെയും കോവളത്ത് ഒരുമിച്ച് കണ്ടവരുണ്ട്. പൊന്തൽകാട്ടിലേക്ക് വിദേശ വനിത പോയത് കണ്ട ചില പരിസരവാസികളുമുണ്ട്. പക്ഷെ കസ്റ്റഡയിലുള്ളവർ കൊലപാതകം ചെയ്തുവെന്ന് സ്ഥരീകരിക്കാൻ ഇനിയും ശാത്രീയ തെളിവുകള്‍ ആവശ്യമാണ്. അതിനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ലിഗയുടെ ആന്തരികവയവങ്ങളുടെ പരിശോധന ഫലവും വിരൽ അടിയാള റിപ്പോർട്ടും അടക്കമുള്ള ഫൊറൻസിക് ഫലങ്ങളാണ് പൊലീസ് കാത്തിരിക്കുന്നത്. സ്ഥലത്തു നിന്നും ശേഖരിച്ച മുടിയും വള്ളികള്‍ കൊണ്ടുണ്ടാക്കി്യ കുരിക്കിൽ നിന്നും ശേഖരിച്ച സാമ്പികളുമാണ് പരിശോധനക്ക് അയച്ചിരിക്കുന്നത്.

മഴ പെയ്തതിനാൽ ലിഗയെ എത്തിച്ചുവെന്ന സംശയിക്കുന്ന ഫൈബർ ബോട്ടിൽ നിന്നും കൃത്യമായ വിരൽ അടയാളങ്ങള്‍ പ്രയാസമായിരിക്കുമെന്നാണ് സൂചന. ശാത്രീയ പരിശോധന ഫലം ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തിയ ശേഷമായിരിക്കും തുടർ നടപടികള്‍ ലിഗയെുട സഹോദരിയെ സഹായിക്കുന്ന പൊതുപ്രവർത്ത അശ്വതി ജ്വാലിയിൽ നിന്നും സ്പഷ്യൽ ബ്രാഞ്ച് അസി.കമ്മീഷണ‍ർ ഇന്ന് മൊഴി രേഖപ്പെടുത്തും. പരാതിക്കാരനായ കോവളം സ്വദേശി അനിൽകുമാറിൽ നിന്നും ഇന്നലെ മൊഴിയെടുത്തിരിക്കുന്നു. അതേ സമയം ചില സന്നദ്ധ പ്രവ‍ർത്തകർ തമ്മിലുള്ള ശീതയുദ്ധവും പരാതിക്കുപിന്നിലുണ്ടെന്ന സൂചനയും സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.

You might also like

-