കൊരങ്ങാനിടുരന്തം മരണം 14 കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി

0

തേനി: മൂന്നാർ :   കൊരങ്ങണിയിലെ കാട്ടു ദുരന്തത്തില്‍ മരണസംഖ്യ വീണ്ടും ഉയരുന്നു. വ്യാഴാഴ്ച രണ്ട് പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ പതിനാലായി ഉയര്‍ന്നു. മധുര രാജാജി മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഈ റോഡ് ജെ ജെ നഗര്‍സ്വദേശി കണ്ണന്‍ (26),  ചെന്നൈ സ്വദേശി അനുവിദ്യ(25) എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ് ഗുരുതമായി ചികിത്സയില്‍ കഴിയുന്ന അഞ്ചോളം പേര്‍ ഗുരതരാവസ്ഥയിലാണെന്നാണ് വിവരം. സംഭവത്തില്‍ സമഗ്ര അന്വേഷമത്തിന ് തമിഴ്‌നാട്  സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു.ചെന്നൈ ട്രക്കിംഗ് ക്ലബ്ബില്‍ നിന്നും സ്ചാരികളെ കൊരങ്ങണിയിലേയ്ക്ക് കൂട്ടികൊണ്ടുവന്ന ഗൈഡ് പ്രഭുവിനെ പൊലീസ് ഈ റോഡ് ചെന്നിമലയില്‍ നിന്നും തേനി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു . ഇയാള്‍ക്കെതിരേ 337, 338, 304/2, തമിഴ്‌നാട് വനംവകുപ്പ് ആക്ട് 21 ഡി എന്നീവകുപ്പുകള്‍ ചുമത്തി കേസ്സ് രചിസ്റ്റര്‍ ചെയ്തു.  ചെന്നൈ ട്രക്കിംഗ് ക്ലബ്ബിന്റെ നടത്തിപ്പുകാരനായ പീറ്റര്‍  ഒളവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചിലും പൊലീസ് ശക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ തേനി റെയിഞ്ച് ഓഫിസറെ സസ്‌പെന്റ് ചെയ്തിരുന്നു. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് ക്കും സാധ്യതയുണ്ട്.

You might also like

-