കൊരങ്ങാണി ദുരന്തം മരണം22 ആയി കേസ്സ് അവസാനിപ്പിക്കാൻ അണിയറനീക്കം

0

മൂന്നാർ : കൊരങ്ങണി വനത്തിൽപടർന്നതീയിലകപ്പെട്ട് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കുടി മരിച്ചു, ഉദുമപെട്ട സ്വദേശി ശിവശങ്കരീ 26 ആണ് മരിച്ചത് 70 ശതമാനത്തിലധികം പൊള്ളലേറ്റ ശിവ ശങ്കരി മധുര മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇന്ന് ഉച്ചയോടെയാണ് ഇവർ മരിച്ചത് ഇതോടെ കൊരങ്ങണി ദുരന്ധത്തിൽ മരിച്ചവരുടെ എണ്ണം 22ആയി . അതേസമയം വനത്തിന് തീയിട്ടവരെ കണ്ടെത്താനോ അനുമതിയില്ലാതെ വിനോദസഞ്ചാരികളെ കൊരങ്ങാനിയിലേക്ക് കൊണ്ടുപോയവർക്കെതിരെയും യാതൊരുനടപടിയും തമിഴ് നാട് സർക്കാർ കൈക്കൊണ്ടിട്ടില്ല.ചെന്നൈ ട്രെക്കിങ്ങ് ക്ലബ് വഴിയാണ് 39 പേര് അടങ്ങുന്ന വിനോദ സഞ്ചാരികൾ കൊരങ്ങണി വനത്തിൽ എത്തിയത്.സംഭവത്തിൻെ ശേഷം ഒളിവിൽപോയ ക്ലബിന്റെ ഉടമ ബെൽജിയംകാരൻ പീറ്റർ വാൻ ഗേറ്റിനെ ഇതുവരെയും കണ്ടെത്താൻ പോലും തമിഴ് നാട് പോലീസിനായിട്ടില്ല . ഇതുമായി ബന്ധപ്പെട്ട കേസ്സുകൾ ഒതുക്കിത്തീർക്കാനുള്ള നടപടി സർക്കർ തലത്തിൽ ആരംഭിച്ചതായി ആരോപണമുയർന്നിട്ടുണ്ട്

You might also like

-