കൊരങ്ങണി അഗ്‌നിബാധ അന്വേഷണം ഇഴയുന്നു .പീറ്റർ വാൻ ഗെയ്റ്റ് ബെംഗളുരുവിലേക്ക് കടന്നതായി കളക്ടർ .

0

*20 പേർ മരിച്ചു രണ്ടുപേരുടെ നില അതീവഗുരുതരം
*നാലുപേരെ സസ്‌പെൻഡ് ചെയ്തു
*ചെന്നൈ ട്രാക്കിങ് ക്ലബിനെതിരെ നടപടിയില്ല
*പീറ്റർ വാൻ ഗേറ്റ് ബംഗളുരുവിൽ ഉണ്ടന്ന് വിവരം ലഭിച്ചതായി കളക്ടർ

മൂന്നാർ :20പേരുടെ മരണത്തിനിടയാക്കിയ കൊരങ്ങണി ദുരന്തം സംബന്ധിച്ച അന്വേഷണം എങ്ങുമേത്തിയിട്ടില്ല .ഇത്രയധികം പേരുടെ കൂട്ടക്കൊലക്ക് ഉത്തരവാദികളയ ആളുകളെ സംബന്ധിച്ചും അഗ്നിബാധയുടെ കാരണം സംബന്ധിച്ചും അന്വേഷിക്കാൻ തേനി ജില്ലാ കളക്ടറെയാണ് തമിഴ് നാട് സർക്കാർ ചുമതല പെടുത്തിയത് .എം പല്ലവി ബൽദേവ് നടത്തിയ അന്വേഷണം ഇതുവരെ എങ്ങുമെത്തിയിട്ടല്ല 20 പേർ
കൊല്ലപ്പെടാനിടയാക്കിയ അഗ്നിബാധയുമായി ബന്ധപ്പെട്ട പ്രശ്ങ്ങൾ കൂടതൽ കോലാഹലങ്ങൾ ഉണ്ടാക്കാതെ തേച്ചുമാക്കാനാണ് തമിഴ് നാട് സർക്കാർ ആലോചിക്കുന്നത് ദുരന്ധം സംബന്ധിച്ച പ്രശ്ങ്ങൾ പുറം ലോകമറിഞ്ഞാൽ അത് തമിഴ്നാട്ടിലെ ടൂറിസം മേഖലക്ക് തിരിച്ചടിയായേക്കുമെന്നാണ് തമിഴ്നാട് സർക്കാർ കരുതുന്നത് .തേനി വനം ഡിവിഷന്റെ കിഴിൽ വരുന്ന കൊരങ്ങാണി വനമേഖലയിൽ ട്രെക്കിങ്ങ് അനുവദിച്ചിട്ടല്ല . എന്നാൽ ഉദോഗസ്ഥരും ട്രാക്കിങ് ഏജന്റമാരും ചേർന്നുള്ള മാഫിയ സംഘമായിരുന്നു കൊരങ്ങാനിയിലെ വിനോദ സഞ്ചാരമേഖലയെ നിയന്ത്രിച്ചിരുന്നത് .സംഭവവുമായി ബന്ധപ്പെട്ട നാല് വനം വകുപ്പ് ഉദ്യോഗസ്ഥരെ സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു .സംഭവ ദിവസ്സം വനത്തിൽ പടർന്നുപിടിച്ച തീ മനുഷ്യ നിർമ്മിതമാണെന്ന് .ഇതിനോടകം കണ്ടെത്തിക്കഴിഞ്ഞു എന്നാൽ ആരാണ് കാടിന് തീയിട്ടത് എന്നത് സംബന്ധിച്ച പരിശോധനനടത്താൻ സർക്കാർ തയ്യാറായിട്ടല്ല .ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ട്രെന്റക്കിങ് എജെന്റ്മാർ തമ്മിലുള്ള പകപോക്കലാണ് അഗ്നിബാധക്ക് കാരണമെന്ന് ആരോപണവും ഉയർന്നിട്ടുണ്ട് .
പ്രവേശനാനുമതിയില്ല വനമേഖലയിൽ വിനോദ സഞ്ചാരികളെ എത്തിച്ച ചെന്നൈ ട്രെക്കിങ്ങ് ക്ലബ് ഉടമ ബെൽജിയം സ്വദേശി പീറ്റർ വാൻ ഗെയ്റ്റിനെ കണ്ടെത്താനുള്ള നടപടിയും ഇഴയുകയാണ് .സംഭവദിവസം ഒളിവിൽ പോയ പീറ്റർ വാൻ ഗെയ്റ്റ് കണ്ടെത്താൻ തമിഴ് നാട് സർക്കാർ രാജ്യം മുഴുവൻ വലവിരിച്ചതായാണ് പറയപ്പെടുന്നത് . എന്നാൽ സംഭവദിവസം നടത്തിയ നാമമെത്രാനേഷണമല്ലാത്ത ഇക്കാര്യത്തിൽ ഒരു പുരോഗതിയും കൈവരിക്കാൻ അന്വേഷണം കൊണ്ടായിട്ടല്ല . ഇപ്പോൾ ചികിത്സയിൽ കഴിയുന്ന ഒരു മലയാളി പെൺകുട്ടിയടക്കം രണ്ടുപേരുടെ നില അതീവഗുരുതരമായി തുടരുകയാണ് .ഇവരുടെ നില മെച്ചപ്പെട്ടാൽ ഇപ്പോൾ നടത്തുന്ന മുഴുവൻ അന്വേഷണങ്ങളും പതിയെ അവസാനിപ്പിച്ഛ് തലയൂരാനാണ് തമിഴ് നാട് സർക്കാർ ആലോചിക്കുന്നത് .20 പേരുടെ മരണത്തിന് ഇടയാക്കിയ സoഭവത്തിന്റെ അന്വേഷണ പുരോഗതിയറിയാൻ ഇന്ത്യാവിഷൻ മീഡിയ തേനി കളക്ടർ എം പല്ലവിയുമായി സംസാരിച്ചു ” ഇതുമായി ബന്ധപ്പെട്ട അനേഷണം പുരോഗമിക്കുയാണ്‌ .അന്വേഷണ റിപ്പോർട്ട് രണ്ടുമാസത്തിനകം . ചിഫ് സെക്കട്ടറിക്ക് നൽകും “ഒളിവിൽപോയ ട്രെക്കിങ്ങ് ഉടമ പീറ്റർ വാൻ ഗെയ്റ്റിനെ കണ്ടെത്താനായി കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ കളക്ടർ ” അയാൾ ബംഗളുരുവിൽ ഉണ്ടെന്ന് വിവരം ലഭിച്ചതായും അന്വേഷണം അങ്ങോട്ടേക്ക് വ്യപിപ്പിചത്തിട്ടുണ്ട് ” കുടുതൽവിവരങ്ങൾ ലഭിച്ചുവരുന്നേയുള്ളുവെന്നും പല്ലവിപറഞ്ഞു .അതേസമയം ഇപ്പോഴത്തെ കേസന്വേഷണം തൃപ്തികരമല്ലന്നും സർക്കാർ ടൂറിസം മാഫിയയുമായി ഒത്തുകളിക്കുകയാന്നെന്നും ഡി എം കെ ആരോപിച്ചു.കേന്ദ്രവന നിയമങ്ങൾക്ക് വിരുദ്ധമായാണ് നാളുകളയായി എവിടെ വിനോദസഞ്ചരം നടന്നുവന്നിരുന്നത് .നിയമവിരുദ്ധമായി നടക്കുന്ന ട്രെക്കിങ്ങിന് സംബന്ധിച്ച സര്ക്കാരിന് അറിവിനടിയിരിന്നട്ടും അത് തയാനാവാത്തത് ചിന്ടികാട്ടി കേന്ദ്രതിനെ സമീപിക്കാൻ ബി ജെ പി തമിഴ്നാട് ഘടകം തിരുമാനിച്ചായി ബി ജെ പി പ്രദേശിക നേതൃത്വം പറഞ്ഞു

You might also like

-