“കൊടികുത്തലല്ല, ആത്മഹത്യയാണ് കുറക്കേണ്ടത്”; മുഖ്യമന്ത്രിക്ക് മറുപടിയുമായി കാനം

0

തിരുവനന്തപുരം: പുനലൂരില്‍ പ്രവാസിയുടെ ആത്മഹത്യയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയ്ക്ക് കാനത്തിന്‍റെ മറുപടി. നിയമ വിരുദ്ധമായി വയല്‍ നികത്തിയതിനാണ് ഐഐവൈഎഫ് സമരം നടത്തിയത്. കൊടി കുത്തരുത് എന്നത് എല്ലാ കൊടികള്‍ക്കും ബാധകമെങ്കില്‍ അത് സി പി ഐക്കും ബാധകമാണ്. കൊടി കുത്തുന്നത് അല്ല ആത്മഹത്യയാണ് കുറച്ച് കൊണ്ടുവരേണ്ടത്. ആത്മഹത്യാ പ്രേരണാണാക്കുറ്റമുണ്ടെന്ന് കണ്ടെത്തിയാല്‍ പോലീസിന് കേസ് എടുക്കാം. തങ്ങള്‍ അതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
കൊടി ഓരോ പ്രസ്ഥാനത്തിന്‍റെയും വളരെ വിലപ്പെട്ട സ്വത്താണ്. അത് ഓരോ സ്ഥലത്തും കൊണ്ടു പോയി നാട്ടുന്നത് നല്ലതല്ല എന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.

You might also like

-