കൊച്ചി കപ്പല്‍ ശാല അപകടം:’ സമഗ്ര അന്വേഷണം’ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍

0

 

കൊച്ചി: കൊച്ചി കപ്പല്‍ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ഷിപ്പിങ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കപ്പലിനുള്ളില്‍ വലിയ തീപിടുത്തമുണ്ടായിട്ടില്ല. ചെറിയ ഭാഗത്ത് മാത്രമാണ് തീപിടുത്തമുണ്ടായത്. സ്വതന്ത്രാന്വേഷണം വേണമൊയെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കും. എന്തുകൊണ്ടാണ് തീപിടുത്തമുണ്ടായതെന്ന് കണ്ടെത്തേണ്ടതുണ്ട്. പോലീസിന്റെയും കപ്പല്‍ശാലയുടെയും റിപ്പോര്‍ട്ട് വരട്ടെയെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.