കൊച്ചിയിൽ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ സ്ഥാനം മാറി ശസ്ത്രക്രിയ ചെയ്തതായി പരാതി.

0

കൊച്ചി: കൊച്ചിയിൽ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ സ്ഥാനം മാറി ശസ്ത്രക്രിയ ചെയ്തതായി പരാതി. കൊച്ചി മരടിലെ പി എസ് മിഷന്‍ ആശുപത്രിക്കെതിരെയാണ് ആരോപണം. ഇന്നലെ ഉച്ചയ്ക് പന്ത്രണ്ടരയോടെ വലത് തുടയിലെ പഴുപ്പിനെ തുടർന്നാണ്  പെൺകുട്ടിയെ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് പ്രവേശിപ്പിക്കുന്നത്.

വൈകീട്ട് പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അമ്മ പരിശോധിച്ചപ്പോള്‍ വലത് തുടയ്ക്ക് പകരം ശസ്ത്രക്രിയ ഇടത് തുടയിലാണ് നടത്തിയതെന്ന് അറിയുന്നത്. ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് നിന്ന് രക്തം ഒലിച്ചിറങ്ങുകയും ചെയ്തു. രക്ഷിതാക്കള്‍ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ ആരും മറുപടി നല്‍കിയില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

You might also like

-