കൊച്ചിയില്‍ നിന്നുള്ള അഞ്ച് സര്‍വീസുകള്‍ ഇന്‍ഡിഗോ റദ്ദാക്കി

0

കൊച്ചി: എ320 നിയോ വിമാനങ്ങള്‍ സര്‍വീസിന് ഉപയോഗിക്കരുതെന്ന ഡിജിസിഎ നിര്‍ദേശത്തെ തുടര്‍ന്ന് സ്വകാര്യവിമാനകമ്പനികളായ ഇന്‍ഡിഗോ,ഗോഎയര്‍ എന്നിവര്‍ തങ്ങളുടെ 66 സര്‍വീസുകള്‍ റദ്ദാക്കി.

18 നഗരങ്ങളില്‍ നിന്നുള്ള 48 സര്‍വീസുകള്‍ ഇന്‍ഡിഗോ റദ്ദാക്കിയപ്പോള്‍ എട്ട് നഗരങ്ങളില്‍ നിന്നുള്ള 18 സര്‍വീസുകളാണ് ഗോഎയര്‍ ക്യാന്‍സല്‍ ചെയ്തത്.

ഡല്‍ഹിയില്‍ നിന്നുള്ള 17 സര്‍വീസുകള്‍ ക്യാന്‍സല്‍ ചെയ്ത ഇന്‍ഡിഗോ കൊച്ചിയില്‍ നിന്നുള്ള സര്‍വീസുകളും നിര്‍ത്തിവച്ചു. ഇവ കൂടാതെ മുംബൈ, ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ഗുവാഹത്തി, ഇന്‍ഡോര്‍, ജമ്മു, റാഞ്ചി, ഭുവനേശ്വര്‍, നാഗ്പുര്‍, പാറ്റ്‌ന, വാരാണാസി, അഹമ്മദാബാദ്, അമൃത്സര്‍, കോയമ്പത്തൂര്‍, കൊച്ചിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകളേയും റദ്ദാക്കാല്‍ ബാധിച്ചിട്ടുണ്ട്.

You might also like

-