കൊക്കോകോളയിൽ നിന്നും വിഷബാധ 25000 നഷ്ടപരിഹാരം

0

.ഡല്‍ഹി: കൊക്കകോള കുടിച്ച് വിഷബാധയെത്തുടർന്ന് അവശനിലയിലായ ഡോക്ടര്‍ക്ക് 25,000 രൂപ നഷ്ടപരിഹാരം വിധി, ഡല്‍ഹി ഉപഭോക്തൃ കോടതി ഉത്തരവിട്ടു. കൊക്കകോളയില്‍ നിന്നേറ്റ ഭക്ഷ്യവിഷബാധയാണ് ശാരീരികാസ്വാസ്ഥ്യത്തിന് കാരണമെന്ന് തര്‍ക്ക പരിഹാര കമ്മീഷന്‍ കണ്ടെത്തി. രാജ് മോഹന്‍ എന്നയാളാണ് കൊക്കക്കോള കുടിച്ച് ആശുപത്രിയിലായത്. കുറച്ച് കുടിച്ചപ്പോള്‍ തന്നെ രുചിയില്‍ വ്യത്യാസം തോന്നിയെന്നും ഗുണമേന്മയില്‍ സംശയമുളവാക്കിയെന്നും രാജ് മോഹന്‍ പറഞ്ഞു. ഇതിന് ശേഷം ഛര്‍ദ്ദിക്കാന്‍ തുടങ്ങി. പിന്നീട് രാജ് മോഹന്‍ അവശനിലയിലായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാനിയത്തില്‍ ഫംഗസ് ബാധ കണ്ടെത്തി. തുടര്‍ന്ന് ഇദ്ദേഹം ജില്ലാ ഉപഭോക്തൃ ഫോറത്തില്‍ പരാതി നല്‍കി. ജില്ലാ ഫോറം നഷ്ടപരിഹാരം വിധിച്ച് ഉത്തരവിട്ടു. എന്നാല്‍ ഹിന്ദുസ്ഥാന്‍ കൊക്കകോള ജില്ലാ ഫോറത്തിന്‍റെ വിധിക്കെതിരെ സംസ്ഥാന കമ്മീഷനെ സമീപിച്ചു. പരാതി പരിശോധിച്ച ശേഷം കമ്മീഷനും കമ്പനിക്കെതിരെ വിധി പുറപ്പെടുവിക്കുകയായിരുന്നു.

You might also like

-