കേരള ക്രിക്കറ്റ്‌ അസോസിയേഷൻ അഴിമതി , രേഖകളും പിടിച്ചെടുക്കാൻ ഹൈക്കോടതി നിർദേശം

0

കൊച്ചി: കേരള ക്രിക്കറ്റ്‌ അസോസിയേഷൻ ഭരണസമിതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പിടിച്ചെടുക്കാൻ ഹൈക്കോടതി നിർദേശം. രേഖകളിൽ കൃത്രിമം നടക്കാൻ ഇടയുണ്ടെന്ന പരാതിയെ തുടർന്നാണ് കോടതി നടപടി. കേസുമായി ബന്ധപ്പെട്ട് അഭിഭാഷക കമ്മീഷനെ കോടതി നിയോഗിച്ചു.

കെസിഎയിലെ അഴിമതി സംബസിച്ച് അന്വേഷണം നടത്തണമെന്ന ഹർജിയിലാണ് ഹൈക്കോSതി ഡിവിഷൻ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്. കെസിഎക്കെതിരായ ആരോപണം ഗൗരവതരമെന്ന് വ്യക്തമാക്കിയ കോടതി അഭിഭാഷക കമ്മീഷനെ നിയമിക്കാൻ ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട രേഖകൾ കമ്മീഷനെ ഏൽപ്പിക്കണമെന്നും കെസിഎയ്ക്ക് കോടതി നിർദേശം നൽകി.

അഭിഭാഷക കമ്മീഷൻ നിയമനം നിലവിലെ ഭരണ സമിതിയെ ബാധിക്കില്ലെന്നും ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി. കെസിഎ തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഹരജി തടസമില്ലെന്നും കോടതി വ്യക്തമാക്കി.

മധ്യവേനൽ അവധിക്കു ശേഷം കേസ് വിശദമായി വാദം കേൾക്കും. ബിസിസിഐ, സിബിഐ അടക്കമുള്ള കേസിലെ എല്ലാ എതിർകക്ഷികൾക്കും നോട്ടീസ് അയക്കാന്നും കോടതി നിർദേശം നൽകി.

കേരള ക്രിക്കറ്റ് അസോസിയേഷനിലെ ഗുരുതര അഴിമതിയും ക്രമക്കേടുകളും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കായിക അധ്യാപകനും അക്കാദമിക് വിദഗ്ദ്ധനുമായ ഡോ. എ. എം. നജീബ് ആണ് കോടതിയെ സമീപിച്ചത്.

You might also like

-