കേരളത്തിൽ മുദ്രപത്രങ്ങള്‍ക്ക് ഷാമം?

0

കൊച്ചി :കേരളത്തില്‍ അങ്ങോളമിങ്ങോളം ചെറിയ മൂല്യമുള്ള മുദ്രപത്രങ്ങള്‍ കിട്ടുന്നില്ലെന്ന പരാതി 100, 50 രൂപയുടെ മുദ്രപത്രങ്ങള്‍ക്കാണ് ക്ഷാമം നേരിടുന്നത്.
എഗ്രിമെന്‍ഉകള്‍, വാടകച്ചീട്ട് , വിവിധ സമ്മതപത്രങ്ങള്‍ എന്നിവയ്ക്ക് 200 രൂപയുടെ മുദ്രപത്രങ്ങളാണ് ആവശ്യം
സര്‍ക്കാരിന്റെ വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്ക് അപേക്ഷിക്കുതിന് മുദ്രപത്രങ്ങള്‍ക്കായി നിരവധി പേരാണ് സ്റ്റാമ്പ് വെണ്ടര്‍മാരുടെ ഓഫിസിലെത്തി മടങ്ങുന്നത്. സംസ്ഥാത്തെ ട്രഷറികളില്‍ സ്റ്റോക്ക് തീര്‍ന്നതാണ് മുദ്രപത്ര ക്ഷാമത്തിനു കാരണം അതേസമയം 100 രൂപയുടെ മുദ്രപത്രം ട്രഷറിയില്‍ സ്റ്റോക്ക് തീര്‍ന്നിട്ട് ഒരുമാസമായി. 50 രൂപയുടെ നാലു പത്രങ്ങള്‍ ഉപയോഗിച്ചാണ് 200 രൂപാ പത്രത്തിന്റെ ആവശ്യം നടത്തിയിരുന്നത്. കഴിഞ്ഞ ആഴ്ചയോടെ അന്‍പതിന്റെ പത്രങ്ങളുടെ സ്റ്റോക്കും തീര്‍ന്നതോടെ പ്രശ്നം കൂടുതല്‍ വഷളാവുകയായിരുന്നു.. സര്‍ക്കാരില്‍നിന്നു സാമൂഹ്യക്ഷേമ പദ്ധതിയിലൂടെ ലഭിക്കേണ്ട നിരവധി ആനുകല്യങ്ങള്‍ക്ക് മുദ്രപത്രം നല്‍കാന്‍ സാധിക്കാത്തതിനാല്‍ സാധാരണക്കാര്‍ പ്രയാസപ്പെടുകയാണ്. പി.എം.എ.വൈ പദ്ധതി, വീട് റിപ്പയറിങ്, കക്കൂസ് നിര്‍മാണം, ആട്, പശു എന്നിവയ്‌ക്കെല്ലാം അപേക്ഷിക്കുന്ന സമയമാണിത്. ഇതെല്ലാം അനുവദിച്ചു കിട്ടണമെങ്കില്‍ 200 രൂപയുടെ മുദ്രപത്രത്തില്‍ സത്യവാങും കരാര്‍ ഉടമ്പടിയും എഴുതി നല്‍കേണ്ടതുണ്ട്.
കെ.എസ്.ഇ.ബി കണക്ഷനുവേണ്ട ബോണ്ട്, സമ്മതപത്രം, പഞ്ചായത്തില്‍ ബില്‍ഡിങ് പെര്‍മിറ്റിനു നല്‍കേണ്ട ബോണ്ട്, സത്യവാങ്ങ്മൂലം, ജനന സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്തല്‍ എന്നിവക്കെല്ലാം 100 രൂപയുടെ മുദ്രപത്രം നിര്‍ബന്ധമാണ്. എന്നാല്‍ ചെറിയ തുകയുടെ മുദ്രപത്രങ്ങള്‍ എപ്പോള്‍ ലഭിക്കുമെന്ന കൃത്യമായ വിവരം നല്‍കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. നാസിക്കിലുള്ള സര്‍ക്കാര്‍ പ്രസ്സില്‍ നിന്നുമാണ് സംസ്ഥാനത്തിനാവശ്യമായ മുദ്രപത്രങ്ഹള്‍ എത്തിക്കുന്നത്. സംസ്ഥാനത്തെ ട്രഷറികളില്‍ മുദ്രപത്രം സ്റ്റോക്ക് തീരുന്ന മുറയ്ക്ക് പത്രം എത്തിക്കാന്‍ നടപടി കൊക്കൊള്ളാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് ഇപ്പോഴത്തെ കടുത്ത ക്ഷാമത്തിനു കാരണം ആയിട്ടുള്ളത്. സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സംസ്ഥാന സര്‍ക്കാരാകട്ടെ ഈ അവസരത്തെ മുതലാക്കാനാണ് ശ്രമിക്കുന്നതും. 50,100,200, രൂപായുടെ മുദ്രവത്രങ്ങള്‍ക്കു പകരം 500 രൂപായുടെ മുദ്രപത്രങ്ഹള്‍ വാങ്ങാന്‍ ജനങ്ങള്‍ നിര്‍ബന്ധിതമാകുന്നതിലൂടെ സര്‍ക്കാര്‍ ഖജനാവിലേക്ക് ഇരട്ടി വരുമാനം ലഭിക്കുന്നതിനാല്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്