കേരളഘടകം “പാർട്ടി എന്താന്ന് പഠിക്കണം ” യെച്ചൂരി

0

തൃശ്ശൂർ:    സി പി ഐ എം കേരളം ഘടകത്തിലെ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമാണ് യെച്ചൂരി അഴിച്ചുവിട്ടത് . കോൺഗ്രസ്സ് ബന്ധവുമായി ബന്ധപ്പെട്ട് തൻറെ നിലപാട് ചില സഖാക്കൾ വളച്ചൊടിച്ചു . തൻ പറഞ്ഞതെന്തന്ന് തേടി ചിലസഖാക്കൾ ഗുഗിളിൽ തിരയുകയായിരുന്നു . യെച്ചുരിപറഞ്ഞു. ഒരുഘട്ടത്തിൽ ഷംസീറിന്‍റെയും റിയാസിന്‍റെയും പേരെടുത്ത്  പറഞ്ഞാണ്കേരളം നേതൃത്വത്തെ യെച്ചൂരി കണക്കിനെ കളിയാക്കിയത്

കേരള സഖാക്കൾ പാർട്ടി പരിപാടികൾ ഒന്ന് കൂടി പഠിക്കണമെന്ന് യെച്ചൂരി വിമര്‍‍ശിച്ചു. താന്‍ കോണ്‍ഗ്രസിനെക്കുറിച്ച് പറഞ്ഞതല്ല ഇവിടെ ചര്‍ച്ച ചെയ്തത്. കോണ്‍ഗ്രസ് ബന്ധം വേണമെന്ന് തൻ എവിടെയും പറഞ്ഞിട്ടില്ല. തന്ത്രപരമായ അടവുനയം വേണമെന്നാണ് പറഞ്ഞതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ഇത് മനസിലാകാതെയാണ് മുഹമ്മദ്‌ റിയാസും ഷംസീറും അധികാരത്തിലേക്കുള്ള കുറുക്കു വഴിയെന്ന് ചിലർ കണ്ടത്

ഗൂഗിളിൽ കിട്ടുന്ന കാര്യങ്ങളല്ല പാർട്ടിസഖാകൾ പേടിക്കേണ്ടത് പാർട്ടി നയരേഖ വായിച്ചു പഠിക്കാണം. ഗൂഗിളിൽ തെരഞ്ഞാൽ ഇത് കിട്ടില്ല.കോൺഗ്രസ്‌ ബന്ധത്തിന്റെ പേരിൽ യെച്ചൂരിയെ കടന്നാക്രമിക്കാനുള്ള ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനത്തെ ആണ്
തെറ്റായ പ്രചാരണമെന്ന് യെച്ചൂരി പറഞ്ഞത്. സിപിഎം എന്നാൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് കേരളയോ ത്രിപുരയോ അല്ല. കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റാണ്. ഇത് ഓർക്കണമെന്നും യെച്ചൂരി കുട്ടി ചേർത്തപ്പോൾ കേരള ഘടകം നേതാക്കൾ പരസ്പരം നോക്കി നെറ്റിചുളിച്ചു